Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വൈദ്യുതിത്തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു; താഴെയിറക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി

വൈദ്യുതിത്തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു; താഴെയിറക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി

മറുനാടൻ ഡെസ്‌ക്‌

ഷൊർണൂർ: വൈദ്യുതത്തൂണിനു മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. ഷൊർണൂർ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് പോസ്റ്റിന് മുകളിൽ പാമ്പിനെ സമീപവാസികൾ കണ്ടത്. വൈദ്യുതിവകുപ്പ് അധികൃതരെത്തി പരിശോധിച്ചപ്പോൾ പാമ്പ് ഷോക്കേറ്റ് ചത്തെന്ന് മനസ്സിലായി. വൈദ്യുതിബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ വാഹനത്തിൽത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് ചത്ത പാമ്പിനെ താഴെയിറക്കിയത്. മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP