Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജാക്കാട് യുവതി പാമ്പ് കടിയേറ്റ് മരിച്ചു; 25കാരിയായ അനുവിന് പാമ്പുകടിയേറ്റത് ഭർത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കാട് പറിച്ച് നീക്കുന്നതിനിടെ; സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരണം

രാജാക്കാട് യുവതി പാമ്പ് കടിയേറ്റ് മരിച്ചു; 25കാരിയായ അനുവിന് പാമ്പുകടിയേറ്റത് ഭർത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കാട് പറിച്ച് നീക്കുന്നതിനിടെ; സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരണം

സ്വന്തം ലേഖകൻ

 ഇടുക്കി: ഇടുക്കി രാജാക്കാട് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനിൽ -മിനി ദമ്പതികളുടെ മകൾ അനു(25) ആണ് പാമ്പു കടിയേറ്റ് മരിച്ചത്. ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. ഭർത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കാട് പറിച്ച് നീക്കുന്നതിനിടെ അനുവിന് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങി എത്തിയ അനുവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.

തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഒരു വർഷം മുൻപാണ് അനുവിന്റെയും നാഗരാജിന്റെയും വിവാഹം നടന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP