Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോർന്നൊലിക്കുന്ന കൂരയിൽ സ്ഥിരതാമസമാക്കി വിഷപാമ്പുകൾ; പ്രാണഭയത്തോടെ വയനാട്ടിലെ നാലം​ഗ കുടുംബം

ചോർന്നൊലിക്കുന്ന കൂരയിൽ സ്ഥിരതാമസമാക്കി വിഷപാമ്പുകൾ; പ്രാണഭയത്തോടെ വയനാട്ടിലെ നാലം​ഗ കുടുംബം

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: ചോർന്നൊലിക്കുന്ന കൂരയിൽ വിഷപാമ്പുകളെ ഭയന്ന് ജീവിക്കുകയാണ് ഒരു കുടുംബം. തങ്ങളുടെ ദയനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. പ്രാണഭയത്താല്‌‍ രണ്ട് കുട്ടികളെയു ചേർത്ത് പിടിച്ച് കഴിയുകയാണ് ഇവർ. വയനാട് മീനങ്ങാടി പന്നിമുണ്ട കാരാട്ടുകുന്ന് പേരാങ്കോട്ടിൽ ശോഭനനെന്ന കൂലിപ്പണിക്കാരനും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്. കലശലായ വാതരോഗത്തെത്തുടർന്ന് ശരീരമാസകലം നീരും വേദനയുമാണ് ശോഭനന്റെ ഭാര്യ പ്രിൻസിക്ക്. ചികിത്സയ്ക്ക് തന്നെ വലിയ തുക വേണം.കുട്ടികൾക്കും അസുഖം മാറിയ ദിവസമില്ല. 475 രൂപയുടെ ദിവസക്കൂലി മാത്രമാണ് ശോഭനന് ലഭിക്കുന്നത്. പലപ്പോഴും ജോലിക്ക് പോകാനും പറ്റുന്നില്ല. ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ റോസ്പ്രിയയും ഇളയ മകൻ റോഷനും അടങ്ങുന്നതാണ് കുടുംബം.

പച്ചക്കട്ടയിൽ നിർമ്മിച്ച വീടിന്റെ ഭിത്തിയോടു ചേർന്ന് പലപ്പോഴും പുറ്റുകൾ വളർന്നു വരുന്നുണ്ട്.കല്ലിളകി പൊത്തുകൾ നിറഞ്ഞ അവസ്ഥയിലാണ് അടിത്തറ. ഭിത്തി വിണ്ടു കീറിയ നിലയിലാണ്. ഈ ദുരിതത്തിനിടെയാണ് വിഷപ്പാമ്പുകളെ ഭയന്ന് ഈ കുടുംബം ഭയന്ന് കഴിയേണ്ടി വരുന്നത്. വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നില്ലെന്ന് ശോഭനന്റെ മകൾ ഏഴാം ക്ലാസുകാരി റോസ്പ്രിയ പറയുന്നു. കിടപ്പുമുറിയിലും ഹാളിലുമൊക്കെ ചിതൽ പുറ്റുകളുണ്ടായിരുന്നതു കഴിഞ്ഞദിവസം പൊളിച്ചു മാറ്റി. നനവുള്ളതു കൊണ്ടു വീണ്ടും പുറ്റുകളുണ്ടാകുന്നുണ്ട്.

പഠിക്കുമ്പോൾ ചോർന്നൊലിക്കുന്ന വെള്ളം പുസ്തകങ്ങളിലേക്കെത്തും. ചിതൽ മണ്ണ് പലപ്പോഴും ചോറിൽ വീണിട്ടുണ്ട്. ഭിത്തി വിണ്ടുകീറി വീഴാറായ സ്ഥിതിയാണ്. വീടിന്റെ ഇളം തിണ്ണയിൽ കിടന്ന മൂർഖനെ റോസ്പ്രിയ കഴിഞ്ഞ ദിവസം അറിയാതെ ചവിട്ടി. ബഹളം വച്ചപ്പോൾ വീടിന്റെ തറയുടെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി. തറയുടെ ഒരു ഭാഗം പൊളിച്ചപ്പോൾ കൂടുതൽ ഉള്ളിലേക്കാണ് പാമ്പ് പോയത്. വീടിനുള്ളിലെത്തിയ വിഷപ്പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നു. എത്ര ഓടിച്ചിട്ടും പാമ്പുകൾ പോകുന്നില്ലെന്നു ശോഭനൻ പറയുന്നു. പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും പുതിയ വീട് ലഭിക്കുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP