Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒൻപത് ദിവസമായി പ്ലാസ്റ്റിക്ക് ടിൻ കഴുത്തിൽ കുരുങ്ങി അവശനായ നിലയിൽ തെരുവ്‌നായ; ഭക്ഷണം പോലും കഴിക്കാതെ അവശനിലയിൽ കാണപ്പെട്ട നായയ്ക്ക് രക്ഷകരായത് സിവിൽ ഡിഫൻസ് അംഗങ്ങൾ; അഗ്നിശമന സേനയും സിവിൽ ഡിഫൻസും കൈകോർത്തപ്പോൾ നായ്ക്ക് പുതുജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: ഒൻപത് ദിവസമായി പ്ലാസ്റ്റിക്ക് ടിൻ കഴുത്തിൽ കുരുങ്ങി അവശനായ നായയ്ക്ക് രക്ഷകരായി സിവിൽ ഡിഫൻസ് അംഗങ്ങൾ. കരുനാഗപ്പള്ളി അഗ്നിശമന സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളാണ് നായയുെട രക്ഷകരായി എത്തിയത്. ടിൻ കഴുത്തിൽ കുടുങ്ങിയത് കാരണം ഭക്ഷണം പോലും കഴിക്കാതെയാണ് നായ നടന്നത്. കരുനാഗപ്പള്ളി മൂക്കുംപുഴ ദേവീക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാർ നായയെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നിലയിൽ കണ്ടെത്തിയത്.

രക്ഷിക്കാനായി നാട്ടുകാർ പലതവണ ശ്രമം നടത്തിയെങ്കിലും ഈ ശ്രമങ്ങൾ തുടരെ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് നാട്ടുകാർ കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനാ യൂണിറ്റിനെ വിവരം അറിയിക്കുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയിലെ ജീവനക്കാരും സിവിൽ ഡിഫെൻസ് അംഗങ്ങളും ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായിട്ടാണ് നായയെ രക്ഷപ്പെടുത്തിയെടുത്തത്. നായയെ പിടികൂടിയ ശേഷം തലയിൽ കുടുങ്ങിയ ടിൻ നീക്കം ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP