Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ട്രെയിനിന്റെ വാതിലിൽ നിന്ന് തെറിച്ചു വീണ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീരാഗം വീട്ടിൽ രവിദാസൻപിള്ള (54) ആണ് മരിച്ചത്. ട്രെയിനിൽ യാത്രക്കാരുടെ തിരക്കായിരുന്നു.

രവിദാസൻപിള്ള വാതിലിന് സമീപം നിൽക്കുമ്പോൾ പെട്ടെന്ന് വാതിൽ അടഞ്ഞ് ട്രെയിനിൽ നിന്നും താഴെ വീഴുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 6.30-ഓടെ ചാലക്കുടിക്ക് സമീപമായിരുന്നു സംഭവം.ഇന്ത്യൻ കോഫി ഹൗസിന്റെ കോട്ടയം വൈഎംസിഎയ്ക്കു സമീപമുള്ള ഷോപ്പിന്റെ മാനേജരായ രവിദാസൻപിള്ള തൃശൂർ ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP