Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയമൊഴിഞ്ഞിട്ടും ദുരിതം ഒഴിയാതെ പമ്പാതീരം; വിട്ടുമാറാത്ത ചൊറിച്ചിലിന്റെ ആധിക്യം വർദ്ധിക്കുന്നത് രാത്രിയിൽ; ശരീരത്തിൽ പലയിടത്തും തൊലി വട്ടത്തിൽ പൊളിഞ്ഞിളകുന്നു; മരുന്ന് കഴിച്ചിട്ടും പ്രയോജനമൊന്നും ഇല്ലെന്ന് ജനങ്ങൾ

പ്രളയമൊഴിഞ്ഞിട്ടും ദുരിതം ഒഴിയാതെ പമ്പാതീരം; വിട്ടുമാറാത്ത ചൊറിച്ചിലിന്റെ ആധിക്യം വർദ്ധിക്കുന്നത് രാത്രിയിൽ; ശരീരത്തിൽ പലയിടത്തും തൊലി വട്ടത്തിൽ പൊളിഞ്ഞിളകുന്നു; മരുന്ന് കഴിച്ചിട്ടും പ്രയോജനമൊന്നും ഇല്ലെന്ന് ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: പമ്പാതീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് പ്രളയശേഷം പിടിപെട്ടിരിക്കുന്നത് അപൂർവ ത്വക്ക് രോഗം. വിട്ടുമാറാത്ത ചൊറിച്ചിലാണ് തീരവാസികളെ ഇപ്പോൾ വലയ്ക്കുന്നത്. ശരീരത്തു പലയിടത്തും വട്ടത്തിൽ തൊലി പൊളിഞ്ഞിരിക്കുന്നതു കാണാം. വിയർത്തു കഴിഞ്ഞാൽ അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നു. രാത്രിയാവുന്നതോടെ ചൊറിച്ചിലിന്റെ ആധിക്യം വർധിക്കുന്നു. ത്വക് രോഗ വിദഗ്ധരെ സമീപിച്ച് അലർജിക്കുള്ള തൈലവും ഗുളികയും മറ്റും വാങ്ങുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് ജനങ്ങൾ പറയുന്നത്.

ആഴ്‌ച്ചകൾ കഴിഞ്ഞും ചൊറിച്ചിൽ മാറാതെ വന്നതോടെ ആശങ്കയിലാണ് പരദേശവാസികൾ. മരുന്നുകൾ പുരട്ടിയിട്ടും ഫലമില്ല. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നു പമ്പാനദീതീര പട്ടണങ്ങളായ കണമല, ഇടകടത്തി, ആറാട്ടുകയം, ഉമിക്കുപ്പ, അഴുതമുന്നി, ഏഞ്ചൽവാലി ഗ്രാമങ്ങളിൽ വെള്ളം കയറിയിരുന്നു. മലിനജലത്തിനൊപ്പം വൻതോതിലാണു ചെളിയും മണലും വീടുകളും ഗ്രാമങ്ങളും കവർന്നത്. വെള്ളപ്പൊക്കത്തിൽ പമ്പയിലെ ശുചിമുറികൾ അടക്കമുള്ളവ തകർന്നു വൻതോതിലാണു മാലിന്യങ്ങൾ ഒഴുകിയെത്തിയത്.

ഇവ വീടുകളിലും ഗ്രാമങ്ങളിലും അടിയുകയും ചെയ്തു. പ്രളയത്തിൽ ഒഴുകിവന്ന ചെളിമണ്ണിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യമാവാം ത്വക് രോഗത്തിനു കാരണമെന്നു ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. മണ്ണ് പരിശോധനക്കു വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പമ്പാനദിയിൽ കുളിക്കുന്നവർക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്.

ഗ്രാമങ്ങളിൽ കയറിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ ചെളിമണലും മാലിന്യവും ഇതേവരെ നീക്കിയിട്ടില്ല. ചെളിമണ്ണ് കയറിക്കിടക്കുന്ന റബർ, തെങ്ങ് മുതലായവ പലയിടത്തും ഉണങ്ങി നിൽക്കുന്നതും കാണാം. ഇതിന്റെ കാരണവും ഇതേവരെ പഠനവിധേയമാക്കിയിട്ടില്ല. ഇതിനിടെയാണു മേഖലയിൽ പലർക്കും ത്വക് രോഗം പിടിപെട്ടിരിക്കുന്നത്. അപൂർവ രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പുകളോ വിദഗ്ധ പരിശോധനകളോ നടത്താനും അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP