Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്പളത്തു പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടെതെന്ന് പൊലീസ്; ഏകദേശം 30 വയസ്സുള്ള സ്ത്രീയുടെ മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കം: ട്രാൻസ് ജെന്ഡറുകളെ ചുറ്റിപ്പറ്റിയും അന്വേഷണം ശക്തമാക്കി പൊലീസ്

കുമ്പളത്തു പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടെതെന്ന് പൊലീസ്; ഏകദേശം 30 വയസ്സുള്ള സ്ത്രീയുടെ മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കം: ട്രാൻസ് ജെന്ഡറുകളെ ചുറ്റിപ്പറ്റിയും അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി: കുമ്പളത്തു പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് പൊലീസ്. ഏകദേശം 30 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കമുള്ളതായിരിക്കുമെന്നാണ് പ്രാഥമിക പരിശോധന പൂർത്തിയായപ്പോൾ വ്യക്തമായത്.

ഏകദേശം അഞ്ചടി ഉയര ഈ മൃതദേഹത്തിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇടതു കണങ്കാലിലെ ഒടിവിനു ചികിൽസ തേടിയതായി ഇവിടെ ഘടിപ്പിച്ച സ്റ്റീൽ ദണ്ഡ് സൂചന നൽകുന്നു. ഒടിഞ്ഞ അസ്ഥികൾ ശരിയായി ഉറച്ചിട്ടില്ല. കാൽ ഒടിഞ്ഞ് ആറു മാസത്തിനുള്ളിൽ മരണം സംഭവിച്ചതിന്റെ സൂചനയാണിതെന്ന് ഡോക്ടർമാർ പറയുന്നു.

വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റ് കട്ടയ്ക്കുള്ളിൽ കണ്ടെത്തിയ മുടിയുടെ നീളക്കൂടുതലും ഇടുപ്പെല്ലുകളുടെ പ്രത്യേകതകളുമാണു മരിച്ചതു സ്ത്രീയാണെന്ന നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത്. താടിയെല്ല്, നെറ്റി എന്നിവയും സ്ത്രീകളുടേതിനു സമാനമാണ്.

അതേസമയം അസ്ഥികൾക്കൊപ്പം കണ്ടെത്തിയ വെള്ളിയരഞ്ഞാണം ആൺകുട്ടികൾ ധരിക്കുന്ന തരമായതിനാൽ ട്രാൻസ്‌ജെൻഡറുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തിന്റെ മുഖ അസ്ഥികൾ കൂട്ടിച്ചേർത്തുകൊല്ലപ്പെട്ടയാളുടെ ഏകദേശ രൂപം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫോറൻസിക് വിദഗ്ദർ.

മരിച്ച് ഒരു വർഷം കഴിഞ്ഞാൽ മുഴുവൻ അസ്ഥികളും വീണ്ടെടുക്കാൻ കഴിയില്ല. എന്നാൽ കുമ്പളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ മുഴുവനും അസ്ഥികളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ശേഷം മൃതദേഹം ഒളിപ്പിച്ചതു കോൺക്രീറ്റ് കട്ടയ്ക്കുള്ളിലായതാണ് അന്വേഷണത്തിന് സഹായകരമാവുന്ന ഘടകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നു.

അസ്ഥികളുടെ റേഡിയോ കാർബൺഡേറ്റിങ് (വികിരണ സ്വഭാവമുള്ള കാർബൺ മൂലകത്തിന്റെ അളവു കണ്ടെത്തുന്ന പരിശോധന) നടത്തിയാൽ കൊല്ലപ്പെട്ട സമയം കൃത്യമായി മനസ്സിലാക്കാൻ കഴിയും. ബന്ധുക്കളെ കണ്ടെത്തിയാൽ ജനിതക (ഡിഎൻഎ) പരിശോധന നടത്താനും അസ്ഥികൾ ഉപയോഗപ്പെടും. എറണാകുളം ടൗൺ സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള 30 അംഗ പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP