Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയറിളക്കം ബാധിച്ച് ആറ് വയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം; ബന്ധുക്കളായ രണ്ട് കുട്ടികൾ ചികിത്സ തേടി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: വയറിളക്കം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് വയസുകാരി മരിച്ചു. മലപ്പുറം കൽപ്പകഞ്ചേരി കാവപ്പുര കരിമ്പിൻകണ്ടത്തിൽ സൈനുദ്ദീൻ- ആയിഷ ദമ്പതികളുടെ മകൾ ഹംന ഫാത്തിമയാണ് മരിച്ചത്. ഹംനയ്ക്കൊപ്പം ബന്ധുക്കളായ രണ്ട് കുട്ടികളും ചികിത്സ തേടിയിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച കോട്ടയ്ക്കൽ ആമപ്പാറ മദ്രസുംപടിയിലെ ആയിഷയുടെ വീട്ടിലെത്തിയതായിരുന്നു ഹംന. ബുധനാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയ്ക്കൽ കുറ്റിപ്പുറം കൊളക്കാടൻ അലിയുടെ മകൻ ഹാഫിസ് മുഹമ്മദ് (അഞ്ച്), കൊളക്കാടന് ഹനീഫയുടെ മകൻ അബാൻ (രണ്ടര) എന്നിവരാണ് ചികിത്സ തേടിയ മറ്റു രണ്ട് കുട്ടികൾ. ഇവർ ആയിഷയുടെ സഹോദരന്മാരുടെ മക്കളാണ്.

തലേന്ന് രാത്രി കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനു ശേഷമാണ് കുട്ടികൾക്ക് വയറിളക്കം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ആദ്യം താഴെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചങ്കുവെട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഹംന മരിച്ചു. ഭക്ഷ്യ വിഷ ബാധയാണ് മരണ കാരണമെന്ന് കരുതുന്നു. മൃതദേഹ പരിശോധനയ്ക്കു ശേഷം ഖബറടക്കം നടത്തും. അദിനാൻ മുഹമ്മദ് ആണ് ഹംനയുടെ സഹോദരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP