Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു; ആറ് വയസുകാരന് ദാരുണാന്ത്യം

എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു; ആറ് വയസുകാരന് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്-അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP