Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരമിക്കൽ ദിവസം ഹാജരാകാൻ കഴിയില്ല; ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ ഇഡിയെ അസൗകര്യം അറിയിച്ച് എം ശിവശങ്കർ; പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി

വിരമിക്കൽ ദിവസം ഹാജരാകാൻ കഴിയില്ല;  ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ ഇഡിയെ അസൗകര്യം അറിയിച്ച് എം ശിവശങ്കർ; പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസമായ നാളെ ലൈഫ് മിഷൻ കോഴക്കേസിൽ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ.ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ അസൗകര്യമുണ്ടെന്ന് ഇമെയിൽ വഴി അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാനായി കോഴ കൈപ്പറ്റിയെന്ന ആരോപണത്തിന്മേൽ ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചേരാനായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്.

ഹാജരാകാനുള്ള പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇ ഡി വ്യക്തമാക്കി.ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് പണിയുന്നതിന് കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇത് കള്ളപ്പണമാണെന്ന് വിലയിരുത്തിയാണ് ഇ.ഡി കേസെടുത്തത്. ആറു കോടി രൂപ കോഴയായി നൽകിയെന്ന് യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന സുരേഷും വെളിപ്പെടുത്തിയിട്ടുണ്ട്. യൂണിടാക്കിന് കരാർ നൽകാൻ ശിവശങ്കർ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP