Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ സിബിഐയ്ക്ക് മുമ്പിൽ;ഐഎഎസുകാരനെ അറസ്റ്റു ചെയ്യുമോ എന്ന സംശയവും ശക്തം; മുഖ്യമന്ത്രിയുടെ 'പഴയ വിശ്വസ്തൻ' വീണ്ടും മൊഴി കൊടുക്കുമ്പോൾ

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ സിബിഐയ്ക്ക് മുമ്പിൽ;ഐഎഎസുകാരനെ അറസ്റ്റു ചെയ്യുമോ എന്ന സംശയവും ശക്തം; മുഖ്യമന്ത്രിയുടെ 'പഴയ വിശ്വസ്തൻ' വീണ്ടും മൊഴി കൊടുക്കുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: ലൈഫ് മിഷൻ കേസിൽ ശിവശങ്കർ സിബിഐയ്ക്ക് മുമ്പിൽ. നിർധനർക്കായുള്ള ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷൻ നൽകിയെന്ന മുഖ്യപ്രതി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടർന്നു മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുകയാണ്.

കേന്ദ്ര സർക്കാർ ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ച കുറ്റത്തിനാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നു രാവിലെ 10.30നു സിബിഐ കൊച്ചി യൂണിറ്റ് ഓഫിസിൽ ഹാജരാവാനാണ് ശിവശങ്കറിനോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച് ശിവശങ്കർ സിബിഐ ഓഫീസിലെത്തി. ചോദ്യം ചെയ്യലിന് ശേഷം സിബിഐ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കേസിൽ ശിവശങ്കറിനെ സിബിഐ അറസ്റ്റു ചെയ്യുമോ എന്നതാണ് നിർണ്ണായകം.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് കരാർ നൽകിയത്ിൽ കോടിക്കണക്കിന് ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. പണം യു,എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എ . ശിവശങ്കറും വീതിച്ചെടുത്തെന്നും സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന് സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ കേസിലും പ്രതികളാണ്.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിലാണു ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടത്തിയ കമ്മിഷൻ ഇടപാടുകൾ പുറത്തുവന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ചട്ടം ലംഘിച്ചു വിദേശ ഫണ്ട് സ്വീകരിച്ചു, നിർമ്മാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതിയുണ്ടായി തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. ഇതേ ആരോപണത്തിൽ സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. കേസിൽ സന്തോഷ് ഈപ്പനു പുറമേ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു ശിവശങ്കറിനു നോട്ടിസ് നൽകിയത്.

സിബിഐ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി അനുസരിച്ച് ആയിരിക്കും തുടർ നടപടികൾ ഉണ്ടാകുക. എന്തായാലും ഈ കേസിൽ സിബിഐ രണ്ടും കൽപ്പിച്ച് നിൽക്കുകയാണ്. സാമ്പത്തിക ഇടപാടിന്റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ നീക്കം. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP