Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ: കുത്തുകേസ് പ്രതി ശിവരഞ്ജിത്തിനെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ആവശ്യമുള്ളപ്പോൾ വൈദ്യസഹായം നൽകാനും നിർദ്ദേശം

കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ: കുത്തുകേസ് പ്രതി ശിവരഞ്ജിത്തിനെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ആവശ്യമുള്ളപ്പോൾ വൈദ്യസഹായം നൽകാനും നിർദ്ദേശം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ ചന്ദ്രൻ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത കേസിൽ പ്രതിയായ ശിവരഞ്ജിത്തിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിലേക്കായി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അ നീസയാണ് പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ തെളിവ് ശേഖരിക്കാൻ ഉത്തരവിട്ടത്.

വ്യാജ സീൽ എന്തിനൊക്കെ ഉപയോഗിച്ചു , പ്രതി സ്വയം നിർമ്മിച്ചതാണോ , ഏതെങ്കിലും സ്ഥാപനത്തിൽ വച്ച് നിർമ്മിച്ചതാണെങ്കിൽ നിർമ്മിച്ചവരെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ , വ്യാജ സീൽ ഉണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കൽ എന്നീ ആവശ്യങ്ങൾക്ക് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

അതേ സമയം പ്രതിക്ക് ഡിസ്‌ക്ക് പ്രശ്‌നത്താൽ നടുവേദനയുള്ളതിനാൽ വൈദ്യസഹായം ലഭ്യമാക്കണമെന്ന ആവശ്യം ഇന്നലെയും പ്രതി ഭാഗം ആവർത്തിച്ചു. ആവശ്യമുള്ളപ്പോൾ വൈദ്യസഹായം ലഭ്യമാക്കാൻ കോടതി ഉത്തരവിൽ നിർദേശിച്ചു. എന്നാൽ പ്രതി മാനസികമായും ശാരീരികമായും ആരോഗ്യവാനായി കാണപ്പെടുന്നതായും മജിസ്ട്രേട്ട് കസ്റ്റഡി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കോടതിയിൽ പ്രതി പൊലീസുദ്യോഗസ്ഥരോട് വളരെ സന്തോഷവാനായി കുശലം പറഞ്ഞ് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. വിനോദയാത്രയുടെ ആഡംബരം ആസ്വദിച്ചാണ് പ്രതി സിനിമാ സ്‌റ്റൈലിൽ കോടതിയിൽ വന്നു പോകുന്നത്. പ്രതിയുടെ കൂട്ടാളികളായ 20 ഓളം എസ്എഫ് ഐ ക്കാർ കോടതിയിലെത്തി.

അവർക്ക് പ്രതിയുമായി സംവദിക്കാൻ കോടതിയുടെ അനുവാദമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ അവസരമൊരുക്കി നൽകി. ഇത് തെളിവുകൾ മറ്റെവിടേക്കെങ്കിലും മാറ്റാനോ നശിപ്പിക്കാനോ പ്രതി നിർദ്ദേശം കൊടുത്തതാണോയെന്ന സംശയം ബലപ്പെടുത്തുന്നു. പൊലീസ് കസ്റ്റഡിയുടെ രഹസ്യ സ്വഭാവം പൊലീസിന്റെ ഒത്താശയോടെ നഷ്ടപ്പെടുത്തുന്നതായി നിയമജ്ഞർ ഈ സംഭവങ്ങളെ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP