Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവയ്ക്കണം; നിതിൻ ഗഡ്കരിക്ക് ശിവൻകുട്ടിയുടെ കത്ത് ടോൾ

കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവയ്ക്കണം; നിതിൻ ഗഡ്കരിക്ക് ശിവൻകുട്ടിയുടെ കത്ത് ടോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. വിഷയത്തിൽ പരിഹാരം ഉണ്ടാക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും ശശി തരൂർ എംപിയും ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമ്മാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങൾ നടക്കുകയാണ്. വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം.

തിരുവല്ലം കൊല്ലംതറ ഭാഗത്തെ ടോൾ ബൂത്തിൽ നിന്ന് 4 കിലോമീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ ഗതാഗതയോഗ്യമായിട്ടുള്ളത്. ജനവാസ മേഖലയിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് അത്യാവശ്യ സർവീസുകൾക്ക് പോലും ടോൾ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. അമിതമായ തുകയാണ് ടോൾ ആയി നൽകേണ്ടിവരുന്നത്.

അശാസ്ത്രീയമായാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയാണ്. ഈ വിഷയത്തിൽ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ജനവിരുദ്ധമാണെന്നും ശിവൻകുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP