Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിസ്റ്റർ ഒഫീലിയയുടെ അറസ്റ്റ് കോടതി തടഞ്ഞു; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ല; നടപടി നേരിടുന്നതുകൊട്ടിയൂർ പീഡനത്തിൽ നവജാത ശിശുവിനെ ലഭിച്ചിട്ടും അധികൃതരെ അറിയിച്ചില്ലെന്ന കേസിൽ

സിസ്റ്റർ ഒഫീലിയയുടെ അറസ്റ്റ് കോടതി തടഞ്ഞു; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ല; നടപടി നേരിടുന്നതുകൊട്ടിയൂർ പീഡനത്തിൽ നവജാത ശിശുവിനെ ലഭിച്ചിട്ടും അധികൃതരെ അറിയിച്ചില്ലെന്ന കേസിൽ

കണ്ണൂർ: കൊട്ടിയൂരിൽ വൈദികൻ മുഖ്യപ്രതിയായ ബലാത്സംഗക്കേസിൽ സിസ്റ്റർ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കും കോടതി മാറ്റിവച്ചു. സിസ്റ്റർ ഒഫീലിയയുടെ അഭിഭാഷകൻ നൽകിയ ഹർജി പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ എട്ടാംപ്രതിയായ ഒഫീലിയ വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിന്റെ സൂപ്രണ്ട് കൂടിയാണ്.

തനിക്ക് 78 വയസ് പ്രായമുണ്ടെന്നും അനാഥാലയത്തിന്റെ ചുമതല മാത്രമാണ് തനിക്കുള്ളതെന്നും ജാമ്യാപേക്ഷയിൽ ഒഫീലിയ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച വരെ ഒഫീലയയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സിസ്റ്ററെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്.

നവജാതശിശുവിനെ ലഭിച്ചിട്ടും ഉത്തരവാദപ്പെട്ടവരെ അറിയിച്ചില്ലെന്നതാണ് സിസ്റ്റർക്കുമേൽ ആരോപിച്ചിരിക്കുന്ന കുറ്റം. അതേസമയം അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് സിസ്റ്ററുടെ ജാമ്യാപേക്ഷ വയനാട് കോടതി തള്ളിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP