Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ശ്രമിക്കുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസ്സോടെ ജീവിക്കാനും; സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി

ശ്രമിക്കുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസ്സോടെ ജീവിക്കാനും; സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താൻ ആത്മകഥ എഴുതിയത് നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണത്തിനുമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര. തന്റെ ആത്മകഥയായ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം എറണാകുളം പ്രസ്‌ക്ലബിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ. താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണം. ചർച്ച് ആക്റ്റ് നടപ്പിലാക്കുക എന്നതാണ് ഇതിനു പരിഹാരം. കേരള സംസ്‌കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടിക്കാണിച്ചിട്ടും വനിത കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണ്.

മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുക എന്നതാണ് ആത്മകഥയടക്കം എഴുതിയതിന് പിന്നിലുള്ളത്. 34 വർഷത്തെ തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം പുറത്തിറക്കിയ പ്രസാധകനടക്കമുള്ളവർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. സിസ്റ്റർ ലൂസി പറഞ്ഞു .

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP