Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സഭയിൽ നിന്നും മഠത്തിൽ നിന്നും പുറത്താക്കികൊണ്ടുള്ള കത്ത് വത്തിക്കാന്റെ യഥാർത്ഥ തീരുമാനമാണോ! തന്റെ അപേക്ഷ മാർപാപ്പ യഥാർത്ഥത്തിൽ കണ്ടോ എന്നതിലും സംശയം; ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലം; മാർപ്പാപ്പക്ക് നേരിട്ട് അപേക്ഷ നൽകാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര

സഭയിൽ നിന്നും മഠത്തിൽ നിന്നും പുറത്താക്കികൊണ്ടുള്ള കത്ത് വത്തിക്കാന്റെ യഥാർത്ഥ തീരുമാനമാണോ! തന്റെ അപേക്ഷ മാർപാപ്പ യഥാർത്ഥത്തിൽ കണ്ടോ എന്നതിലും സംശയം; ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലം; മാർപ്പാപ്പക്ക് നേരിട്ട് അപേക്ഷ നൽകാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: സഭയിൽ നിന്നും മഠത്തിൽ നിന്നും തന്നെ പുറത്താക്കികൊണ്ടുള്ള വത്തിക്കാന്റെ തീരുമാനത്തിൽ സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. രണ്ടു തവണയും തന്റെ അപ്പീൽ തള്ളിയത് വത്തിക്കാൻേറത് യഥാർഥ തീരുമാനമാണോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലമാണോയെന്ന് സംശയിക്കുന്നതായും സിസ്റ്റർ ലൂസി പറഞ്ഞു. തന്റെ അപേക്ഷ മാർപാപ്പ കണ്ടോ എന്ന് തന്നെ സംശയമുണ്ട്. രണ്ടാമത്തെ അപ്പീൽ തള്ളികൊണ്ട് വത്തിക്കാനയച്ച കത്തിൽ ഒരു തവണകൂടി അപേക്ഷ നൽകാമെന്ന് പരാമർശിക്കുന്നുണ്ട്. സഭയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും അപ്പീൽ നൽകും. മാർപാപ്പക്ക് നേരിട്ട് അപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുര അറിയിച്ചു.

തെറ്റ് ചെയ്‌തെന്ന് സഭ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരും. താൻ കാരയ്ക്കാമലയിലെ മഠത്തിൽ നിന്ന് ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിൽ മഠത്തിൽ നിന്ന് പുറത്തുപോകണമെന്നാണ് സഭാനേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനെതിരെ സിസ്റ്റർ ലൂസി രണ്ടാമതും വത്തിക്കാന് അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു.

അതേസമയം, സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ നടപടി കാനോനിക നിയമപ്രകാരം മാത്രമെന്ന് വത്തിക്കാൻ ഉത്തരവ് വന്നിരുന്നു. വത്തിക്കാൻ മറുപടിയോടെ ലൂസിക്ക് മഠത്തിൽ തുടരാൻ അവകാശമില്ലെന്ന് മാനന്തവാടി രൂപതയും നിലപാടെടുത്തിരുന്നു. സഭാ നിലപാട് സിസ്റ്റർ ലൂസിയെ പ്രതിരോധത്തിലാക്കിയിരുന്നു. കാനോനിക നിയമങ്ങൾ തെറ്റിച്ചതിനാൽ സിസ്റ്റർ ലൂസിക്ക് കാരയ്ക്കാമലയിലെ മഠത്തിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കുന്ന വത്തിക്കാൻ ഉത്തരവിൽ അപേക്ഷ തള്ളിയെന്നത് ഇംഗ്ലീഷിലും മറ്റ് വിശദാംശങ്ങൾ ലാറ്റിൻ ഭാഷയിലുമാണ് പുറത്തിറക്കിയത്.

കാനോനിക നിയമങ്ങൾ പരാമർശിക്കുന്ന ഉത്തരവിൽ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളിയെന്നും ഇനി കന്യാസ്ത്രീയായി മഠത്തിൽ തുടരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. രണ്ടാം അപേക്ഷയും തള്ളിയതോടെ രൂപതയും സിസ്റ്റർ ലൂസിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ്. വത്തിക്കാൻ തീരുമാനപ്രകാരം സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാനാകില്ല. ഇനി മഠത്തിൽ താമസിക്കുകയാണെങ്കിൽ അത് അതിക്രമിച്ചുള്ള കടന്നുകയറ്റമായി കണക്കാക്കപ്പെടുമെന്നും മാനന്തവാടി രൂപത വ്യക്തമാക്കിയിരുന്നു.

എന്നാൽ, മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് സിസ്റ്ററിന്റെ നിലപാട്. മഠത്തിൽ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകൾ തന്നോട് പെരുമാറുന്നതെന്നും പറഞ്ഞിരുന്നു. പൊലീസുകാർ തന്റെ പരാതിയിന്മേൽ നടപടി സ്വീകരിക്കുന്നില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചിരുന്നു. സഭാ നേതൃത്വം തന്നോട് അനീതി കാണിച്ചുവെന്നും തന്റെ ഭാഗം ഒരിക്കലും കേട്ടില്ലെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നത്. നീതികേടുകൾക്കെതിരെ ഇനിയും പ്രതികരിക്കും. പീഡനത്തിന് വിധേയയായ ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതാണ് തന്നെ പുറത്താക്കാൻ കാരണമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP