Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരേയും വേദനിപ്പിക്കാനല്ല വെളിപ്പെടുത്തലുകൾ നടത്തിയത്; കർത്താവിന്റെ നാമത്തിലെന്ന പുസ്തകം ലക്ഷ്യമിട്ടത് കൂടുതൽ തുറന്നു പറച്ചിൽ ലക്ഷ്യമിട്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര

ആരേയും വേദനിപ്പിക്കാനല്ല വെളിപ്പെടുത്തലുകൾ നടത്തിയത്; കർത്താവിന്റെ നാമത്തിലെന്ന പുസ്തകം ലക്ഷ്യമിട്ടത് കൂടുതൽ തുറന്നു പറച്ചിൽ ലക്ഷ്യമിട്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരേയും വേദനിപ്പിക്കാനല്ല പുസ്തകത്തിലൂടെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് വ്യക്തമാക്കി സിസ്റ്റർ ലൂസി കളപ്പുര. 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം എഴുതിയത് കൂടുതൽ തുറന്നു പറച്ചിലുകൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമിട്ടതെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കുന്നു. വിശ്വാസികളെ കബളിപ്പിക്കുന്ന ഏർപ്പാടുകൾ തുടരാനാകില്ലെന്നും സിസ്റ്റർ ലൂസി ന്യൂസ് അവറിൽ പറഞ്ഞു. നേരിട്ട് അറിഞ്ഞ അനുഭവങ്ങൾ പങ്ക് വയ്ക്കണം എന്ന ആഗ്രഹമാണ് പുസ്‌കത്തിലൂടെ പുറത്തുവന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

2005 ൽ എഴുതാൻ തുടങ്ങിയതാണ്. സന്യാസ സഭയിൽ നിന്ന് മാനസികായി പീഡിപ്പിക്കപ്പെട്ട വർഷമാണ് 2000-2003. ആ സമയത്ത് ചിന്തകളെ മനോഹമാക്കാൻ വേണ്ടി അനുഭവങ്ങൾ എഴുതി വയ്ക്കുകയായിരുന്നു. പിന്നീട് ഫാങ്കോ മുളയ്ക്കൽലിനെതിരായ കേസ് വരുന്ന സമയത്ത്, സിസ്റ്റർമാരെ പിന്തുണയ്‌ക്കേണ്ടവർ തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങൾ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായതെന്നും സിസ്റ്റർ ലൂസി ന്യൂസ് അവറിൽ കൂട്ടിച്ചേർത്തു.

മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP