Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മഠത്തിനുള്ളിൽ അതിക്രമവും അവഗണനയും; പ്രതിഷേധവുമായി സിസ്റ്റർ ലൂസി കളപ്പുരക്കൽ നിരാഹാരത്തിൽ

മഠത്തിനുള്ളിൽ അതിക്രമവും അവഗണനയും; പ്രതിഷേധവുമായി സിസ്റ്റർ ലൂസി കളപ്പുരക്കൽ നിരാഹാരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുരക്കൽ കാരക്കമലയിലെ മഠത്തിൽ നിരാഹാരം തുടങ്ങി. ലൂസി കിടക്കുന്ന മുറിയിലെയും അടുക്കളയിലെയും വൈദ്യുതിബന്ധം വിഛേദിച്ചുവെന്ന് കാണിച്ച് മൂന്ന് ദിവസംമുമ്പ് വെള്ളമുണ്ട പൊലീസിൽ പരാതിനൽകിയിരുന്നു. നടപടിയുണ്ടായില്ലെന്നും പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ശനിയാഴ്ച വൈകിട്ട് മുതൽ നിരാഹാരം തുടങ്ങിയത്.

സിസ്റ്റർ ലൂസിയോട് കാരയ്ക്കാമലയിലെ മഠത്തിൽനിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP