Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിൽവർ ലൈൻ മുടക്കുന്നത് കേന്ദ്രസർക്കാർ; പദ്ധതിയിൽ നിന്നും കേരളം പിന്നോട്ട് പോയിട്ടില്ല; പദ്ധതിയുടെ ഭാഗമായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി ബാലഗോപാൽ

സിൽവർ ലൈൻ മുടക്കുന്നത് കേന്ദ്രസർക്കാർ; പദ്ധതിയിൽ നിന്നും കേരളം പിന്നോട്ട് പോയിട്ടില്ല; പദ്ധതിയുടെ ഭാഗമായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി ബാലഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ തടസ്സം നിൽക്കുന്നത് കേന്ദ്രസർക്കാരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ടു പോയിട്ടില്ലെന്നും അനുമതി നൽകാത്തത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ കൂടി സഹായത്തോടെ സിൽവർ ലൈൻ നടപ്പാക്കുക എന്നു പറയുമ്പോൾ അത് കേരളത്തിലെ മുഴുവൻ ആളുകൾക്കും സഹായകമാണ്.പദ്ധതിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ എവിടെയും തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർലൈനിൽനിന്ന് സംസ്ഥാന സർക്കാർ പൂർണ്ണമായും പിൻവലിഞ്ഞതായാണ് നടപടികൾ സൂചിപ്പിക്കുന്നത്.ഭൂമിയേറ്റെടുക്കാൻ നിർദ്ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മടക്കി വിളിച്ചിരുന്നു.പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായും മരവിപ്പിച്ചു കൊണ്ട് റവന്യു വകുപ്പ് ഉത്തരവും ഇറക്കിയിരുന്നു.സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവിൽ വ്യകത്മാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP