Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചുവേളിയിൽ സിഗ്നൽ തകരാറിലായതോടെ കേരളത്തിലെ മുഴുവൻ ട്രെയിനുകളും സമയം തെറ്റിച്ചു; രാത്രി ട്രെയിനുകളും വൈകി; യാത്രക്കാരുടെ ദുരിതം തുടരുന്നു

കൊച്ചുവേളിയിൽ സിഗ്നൽ തകരാറിലായതോടെ കേരളത്തിലെ മുഴുവൻ ട്രെയിനുകളും സമയം തെറ്റിച്ചു; രാത്രി ട്രെയിനുകളും വൈകി; യാത്രക്കാരുടെ ദുരിതം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കൊച്ചുവേളിയിലെ സിഗ്നൽ തകരാർ മൂലം വലയുന്നത് ആയിരക്കണക്കിന് യാത്രക്കാർ. ഇവിടത്തെ സിഗ്നൽ തകരാറിലായതിന് പിന്നാലെ തിരുവനന്തപുരത്തേക്ക് എത്തേണ്ടതും ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് നടത്തേണ്ടതുമായി ഭൂരിഭാഗം ട്രെയിനുകൾക്കും മണിക്കൂറുകളോളം വൈകി ഓടേണ്ടി  വരികയാണ്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സിഗ്നൽ തകരാറിലായത്. എന്നാൽ സംഗതി അര മണിക്കൂറിനകം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സിഗ്നൽ വീണ്ടും പഴയപടിയായി. ഇതിന് പിന്നാലെ ട്രെയിനുകൾ പല ഭാഗത്തും പിടിച്ചിടേണ്ടി വന്നതോടെ യാത്രക്കാർ കുരുക്കിലായി.

കഴക്കൂട്ടം ഭാഗത്ത് വച്ച് പരശുറാം, മധുര പാസഞ്ചർ എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. ദീർഘ നേരത്തെ ശ്രമത്തിനൊടുവിൽ രാത്രി ഏഴരയോടെയാണ് സിഗ്‌നൽ ശരിയാക്കിയത്. തുടർച്ചയായി നാലു മണിക്കൂറിലധികമാണ് സിഗ്നൽ തകരാറിലായത്. ഇതിന് പിന്നാലെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ട്രെയിനുകൾ ഏറെ സമയം വഴിയിൽ പിടിച്ചിടേണ്ടി വന്നു.

അർധരാത്രി ഗതാഗതം പൂർവസ്ഥിതിയിലാകുമെന്നാണു റെയിൽവേ പറഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടതും ഇവിടെ എത്തേണ്ടതുമായ ട്രെയിനുകളെ തകരാർ ബാധിക്കില്ലെന്നു റെയിൽവേ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP