Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചത് പ്രതിയുടെ അച്ഛനും സുഹൃത്തുക്കളും ഉൾപ്പെടെ; പൊലീസ് തേടിവന്ന നിയാസ് രക്ഷപെട്ടത് എസ്‌ഐ വിമൽകുമാറിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചത് പ്രതിയുടെ അച്ഛനും സുഹൃത്തുക്കളും ഉൾപ്പെടെ; പൊലീസ് തേടിവന്ന നിയാസ് രക്ഷപെട്ടത് എസ്‌ഐ വിമൽകുമാറിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐക്ക് കുത്തേറ്റു. ഫോർട്ട് സ്റ്റേഷനിലെ എസ്‌ഐ വിമൽ കുമാറിനാണ് കുത്തേറ്റത്. പ്രതിയായ കരമഠം കോളനി സ്വദേശിയായ നിയാസ് രക്ഷപ്പെട്ടു. കേസിൽ നിയാസിനെ പിടികൂടാനെത്തിയതായിരുന്നു എസ്‌ഐ. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് നിയാസ്. ഇയാൾക്കെതിരെ ഭിന്നശേഷിക്കാരിയായ പെൺകുട്ടി പരാതി നൽകിയിരുന്നു. കേസിൽ നിയാസിനെ പിടികൂടാനാണ് വൈകുന്നേരം ഫോർട്ട് സ്റ്റേഷനിലെ എസ്‌ഐ വിമലും സംഘവും എത്തിയത്. പൊലീസുകാരെ നിയാസും കൂട്ടുകാരും ചേർന്ന് വളഞ്ഞു. കുപ്പിയെടുത്ത് പൊട്ടിച്ച നിയാസ് ഇതുപയോഗിച്ച് പൊലീസിനെ അക്രമിച്ചു. ഇതിനു ശേഷം സ്വയം പരിക്കുണ്ടാക്കി പൊലീസിൽ നിന്നും രക്ഷപ്പെട്ടു. എസ്‌ഐ.യ്ക്ക് കുത്തേറ്റതോടെ പൊലീസും സുഹൃത്തുക്കളും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തുടർന്ന് ഇതേതുടർന്ന് സ്ഥലത്തുണ്ടായ ബഹളത്തിനിടെയാണ് നിയാസ് രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

പ്രതിയ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിച്ച കുപ്പികൊണ്ട് എസ്‌ഐയുടെ കൈയിൽ കുത്തിയത്. എസ്‌ഐ വിമൽ ഫോർട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിനെ തടഞ്ഞ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയാസിന്റെ പിതാവ് തങ്ങൾകുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവിധ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് എസ്‌ഐ.എയും സംഘത്തെയും കോളനിയിൽ നിന്നും പുറത്തെത്തിച്ചത്. കഞ്ചാവു കേസിൽ നിയാസിനെ മുമ്പു പിടികൂടിയപ്പോഴും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നിയാസിനുവേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP