Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഷുഹൈബ് വധക്കേസ് തലശേരി കോടതി ഇന്ന് പരിഗണിക്കും; പ്രതികൾ ഇന്ന് ഹാജരായേക്കും

ഷുഹൈബ് വധക്കേസ് തലശേരി കോടതി ഇന്ന് പരിഗണിക്കും; പ്രതികൾ ഇന്ന് ഹാജരായേക്കും

സ്വന്തം ലേഖകൻ

കണ്ണൂർ: ഷുഹൈബ് വധക്കേസ് തലശേരി കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികൾ ഇന്ന് ഹാജരായേക്കും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

പ്രതികളിൽ ഒരാൾ വിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീർക്കാൻ നിർദ്ദേശം നൽകിയിരുന്നു. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP