Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹോട്ടൽ ഭക്ഷണം റെഡി' ബോർഡുമായി പൊരിവെയിലത്ത് മനുഷ്യരെ നിർത്തുന്നത് എന്തിന്? വേനൽ കാലത്ത് ജോലിക്ക് സർക്കാർ പറയുന്ന സമയക്രമവും പാലിക്കുന്നില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

'ഹോട്ടൽ ഭക്ഷണം റെഡി' ബോർഡുമായി പൊരിവെയിലത്ത് മനുഷ്യരെ നിർത്തുന്നത് എന്തിന്? വേനൽ കാലത്ത് ജോലിക്ക് സർക്കാർ പറയുന്ന സമയക്രമവും പാലിക്കുന്നില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആർ പീയൂഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതയോരങ്ങളിൽ ഹോട്ടൽ,ഭക്ഷണം റെഡി തുടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ ആളുകളെ നിർത്തുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. കെ.എസ്.യു പ്രവർത്തകർ ആയ അജ്മൽ കരുനാഗപ്പള്ളി,സുമയ്യ സലാം എന്നിവർ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഹോട്ടലുകളുടെ ബോർഡും,ഭക്ഷണം റെഡി തുടങ്ങിയ അറിയിപ്പുകളും പിടിച്ചുകൊണ്ട് ഹോട്ടലുകളുടെ മുന്നിൽ ദേശീയപാതയോരത്തും മറ്റും വെയിൽ സമയങ്ങളിൽ പോലും ആളുകൾ തൊഴിൽ ചെയ്ത് വരുന്ന പ്രവണത സംസ്ഥാനത്ത് വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും വേനൽ സമയങ്ങളിൽ കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമയക്രമം ഇത്തരക്കാരുടെ കാര്യത്തിൽ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

ഇതേ ഉദ്ദേശ്യം നടപ്പിലാക്കുന്നതിന് സ്ഥിരമായി ബോർഡ് സ്ഥാപിക്കുവാൻ മറ്റ് സംവിധാനങ്ങൾ നിലവിൽ ഉള്ളപ്പോൾ ഇക്കാര്യത്തിന് മനുഷ്യരെ പ്രതിമയ്ക്ക് സമാനമായ രീതിയിൽ ഉപയോഗിക്കുന്നത് അഭിമാനത്തോടെ ജീവിക്കുവാനുള്ള അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണെന്നും പരാതിയിൽ പറയുന്നു.ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കുവാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്തരത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലൂടെ തൊഴിലുടമകൾ ചെയ്യുന്നതെന്ന് കോടതി വിധി ഉദ്ധരിച്ച് ഹർജിയിൽ ആരോപിക്കുന്നു. ഇത്തരത്തിലുഉള്ള തൊഴിലുകൾ കർശനമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണം എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഹർജിയിൽ എതിർകക്ഷികളായി ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP