Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത കോവിഡ് ബാധിതയായ അദ്ധ്യാപികയെ മലപ്പുറം കലക്ടർ സസ്പെൻഡ് ചെയ്തു; കെ.ഗോപാലകൃഷ്ണൻ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത കോവിഡ് ബാധിതയായ അദ്ധ്യാപികയെ മലപ്പുറം കലക്ടർ സസ്പെൻഡ് ചെയ്തു; കെ.ഗോപാലകൃഷ്ണൻ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് പോസിറ്റീവായ അദ്ധ്യാപികയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെന്റ് ചെയ്ത മലപ്പുറം ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്. താനൂർ ടൗൺ സ്‌കൂളിലെ അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കളക്ടർക്ക് നോട്ടീസയച്ചത്. വേങ്ങര നിയോജക മണ്ഡലത്തിലെ പോളിങ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്.

കോവിഡ് പോസിറ്റീവായ വിവരം മാർച്ച് 24 ന് തന്നെ റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഏപ്രിൽ 2 ന് കോവിഡ് നെഗറ്റീവാവുകയും 9 വരെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. എന്നാൽ കോവിഡ് പോസിറ്റീവാകുന്നത് ഇലക്ഷൻ ഡ്യൂട്ടി ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നാണ് റിട്ടേണിങ് ഓഫീസർ നൽകിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

ഏപ്രിൽ 16 ന് പരാതിക്കാരിയെ ജില്ലാകളക്ടർ സസ്പെന്റ് ചെയ്തു. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സസ്പെൻഷൻ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP