Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാന്ത്വന സ്പർശം നൽകിയ ഐ.ആർ.പി.സിയുടെ ചരിത്രം വരച്ച് കാട്ടി സി.ഡി പുറത്തിറക്കി; പി.ജയരാജനെ തിരിഞ്ഞ് കൊത്തുന്നവർക്ക് മറുപടിയായി സാമൂഹ്യ സേവനത്തിന്റെ കഥകൾ പറയുന്ന ഹ്രസ്വ ചിത്രം; ജയരാജന്റെ മറ്റൊരു മുഖം പൊതുമനസിൽ പ്രതിഷ്ഠിക്കാൻ സിപിഎം നേതൃത്വം വിവിധ പദ്ധതികളുമായി രംഗത്ത്

സാന്ത്വന സ്പർശം നൽകിയ ഐ.ആർ.പി.സിയുടെ ചരിത്രം വരച്ച് കാട്ടി സി.ഡി പുറത്തിറക്കി; പി.ജയരാജനെ തിരിഞ്ഞ് കൊത്തുന്നവർക്ക് മറുപടിയായി സാമൂഹ്യ  സേവനത്തിന്റെ കഥകൾ പറയുന്ന ഹ്രസ്വ ചിത്രം; ജയരാജന്റെ മറ്റൊരു മുഖം പൊതുമനസിൽ പ്രതിഷ്ഠിക്കാൻ സിപിഎം നേതൃത്വം വിവിധ പദ്ധതികളുമായി രംഗത്ത്

സജീവൻ വടക്കുമ്പാട്

വടകര: സാന്ത്വന പ്രവർത്തനത്തിന്റെ ഹ്രസ്വ ചിത്രം ഒരുക്കി വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം ആരംഭിച്ചു. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച ഐആർപിസിയുടെ ചരിത്രമാണ് ഹ്രസ്വചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സി.ഡിയുടെ പ്രകാശനം ഇന്ന് തലശ്ശേരിയിൽ മന്ത്രി കെ.കെ ശൈലജ പ്രകാശനം ചെയ്തു. അക്രമകാരികളുടെ അപ്പോസ്തലനെന്ന രാഷട്രീയ എതിരാളികളുടെ മുന വെച്ച വാക്കുകൾക്ക് മറുപടിയെന്ന നിലയിലാണ് ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന ജയരാജൻ തന്നെ രൂപകൽപ്പന ചെയ്ത ഐ.ആർ.പി.സി തങ്ങളുടെ പ്രവർത്തത്തിന്റെ ഹ്രസ്യ ചിത്രം തയ്യാറാക്കിയത്.

എൽ.ഡി.എഫിന്റെ പ്രചരണ യോഗങ്ങളിൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ ഓരോ വേദികളിലും ഈ ചിത്രം പ്രദർശിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ജയരാജനെന്ന മനുഷ്യ സ്‌നേഹിയുടെ മുഖം വികൃതമാക്കിയവർക്കുള്ള മറുപടിയാണ് ഈ സി.ഡിയിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. അരിയിൽ ഷൂക്കൂറിന്റെയും, ശുഹൈബിന്റെയും, കതിരൂർ മനോജിന്റെയും പേരിൽ ജയരാജനെ വേട്ടയാടുന്നവർക്കുള്ള ചുട്ട മറുപടി തന്നെ ഈ സാന്ത്വന പരിചരണത്തിലൂടെ തിരിച്ചടിക്കാനാണ് സിപിഎം നീക്കം.

ആർ.എംപി നേതാവ് കെ.കെ രമ തെരഞ്ഞെടുപ്പ് പ്രചരണ ആരംഭ സമയത്ത് തന്നെ ജയരാജനെ കൊലയാളിയെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ഉണ്ടാക്കിയ അലയൊലി ഇനിയും മാറിയിട്ടില്ല. ഇതേറ്റു പിടിച്ച് യു.ഡി.എഫും ബിജെപിയും പ്രചരണം കൊഴുപ്പിക്കുമ്പോഴാണ് ഇതിനെ തടയിടാൻ ജയരാജന്റെ മറ്റൊരു മുഖം പൊതുമനസിൽ പ്രതിഷ്ഠിക്കാൻ സിപിഎം നേതൃത്വം വിവിധ പദ്ധതികളുമായി രംഗത്തിറങ്ങന്നതും. വർഗീയതക്കെതിരെയും വർഗീയ ഫാസിസ്റ്റുകൾക്കെതിരെയും നിരന്തരം പോരാടുന്നതുകൊണ്ടാണ് പി.ജയരാജൻ ആർഎസ്എസ്, ബിജെപി സംഘത്തിന്റെ കണ്ണിലെക്കരടായി മാറിയതെന്ന് മന്ത്രി കെ.കെ.ശൈലജ.പറഞ്ഞു. ഐ.ആർ.പി.സി യുടെ സ്വാന്തന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ സി.ഡി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐആർപിസിയുടെ പ്രവർത്തനം മാതൃകയാണെന്നും ഇതിന്റെ പ്രവർത്തനം കൊണ്ട് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെൺകുട്ടികൾ ദുർബലരാവരുത് ക്രിമിനലുകളെ കണ്ടാൽ അവരെ മാറ്റി നിർത്താനുള്ള ചങ്കുറ്റം സ്ത്രീകൾ കാണിക്കണം. ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ സർക്കാറിന് സാധിച്ചിട്ടുണ്ട് രോഗം വരാതിരിക്കാൻ പ്രതിരോധത്തിലാണ് നാം ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.എൻ ഷംസീർ എംഎ‍ൽഎ സി.ഡി ഏറ്റുവാങ്ങി. ഗോകുലം ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.എം സാജിദ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ സി.കെ.രമേശൻ, എം.സുരേന്ദ്രൻ, എം.സി പവിത്രൻ, പ്രദീപ് ചൊക്ലി, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP