Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പ വൈറസ് പേടിയിൽ സംസ്ഥാനത്തേക്ക് വരാൻ തയ്യാറല്ലെന്ന് താരങ്ങൾ; കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റി

നിപ്പ വൈറസ് പേടിയിൽ സംസ്ഥാനത്തേക്ക് വരാൻ തയ്യാറല്ലെന്ന് താരങ്ങൾ; കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. താരങ്ങളിൽ പലരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച സാഹചര്യത്തിലാണിത്. കൂടുതലായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും താരങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. തിരുവനന്തപുരത്ത് മെയ് 31നാണ് ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചിരുന്നത്. എതിർപ്പ് വന്നതോടെ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പിഎസ്‌സി, കാലിക്കറ്റ് സർവ്വകലാശാല പരീക്ഷകൾ മാറ്റിയിരുന്നു. 26ന് ശനിയാഴ്ച പിഎസ്‌സി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പൊലീസ് വകുപ്പിലെ സിവിൽ പൊലീസ് ഓഫീസർ/ വനിതാ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്ബർ 653/2017, 657/2017) പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

കാലിക്കറ്റ് സർവകലാശാല മെയ് 25, 26 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറൽ ബയോടെക്‌നോളജി, എം.എസ്.സി കമ്ബ്യൂട്ടർ സയൻസ്, മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് എന്നീ പി.ജി എൻട്രൻസ് പരീക്ഷകൾ മാറ്റി.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെയ്‌ 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ, ഉദ്ഘടനങ്ങൾ, ജാഗ്രത പരിപാടികൾ എന്നിവ നിർത്തിവെക്കാൻ ജില്ലാ കലക്ടർ യു.വി ജോസ് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP