Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒറ്റപ്പാലത്ത് ക്ലാസിൽ ഉറങ്ങിപ്പോയ യുകെജി വിദ്യാർത്ഥിയെ കുട്ടിയുണ്ടെന്ന് അറിയാതെ പൂട്ടിയിട്ടു സ്‌കൂൾ ജീവനക്കാർ; പ്രതിഷേധവുമായി വീട്ടുകാർ; വിവാദമായതോടെ സ്‌കൂൾ അധികൃതർ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം തീർത്തു

ഒറ്റപ്പാലത്ത് ക്ലാസിൽ ഉറങ്ങിപ്പോയ യുകെജി വിദ്യാർത്ഥിയെ കുട്ടിയുണ്ടെന്ന് അറിയാതെ പൂട്ടിയിട്ടു സ്‌കൂൾ ജീവനക്കാർ; പ്രതിഷേധവുമായി വീട്ടുകാർ; വിവാദമായതോടെ സ്‌കൂൾ അധികൃതർ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം തീർത്തു

സ്വന്തം ലേഖകൻ

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. ജീവനക്കാർ കുട്ടിയുണ്ടെന്ന് അറിയാതെയാതെയാണ് ജീവനക്കാർ ക്ലാസ് പൂട്ടി മടങ്ങിയത്. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.

സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളിൽ എത്തിയപ്പോൾ ക്ലാസ് മുറിയിൽ ഉറങ്ങിയ നിലയിൽ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാർ അറിഞ്ഞത്.

സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂൾ അധികൃതർ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP