Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ഹിന്ദു അഭയാർഥി ക്യാമ്പിൽ അപ്രതീക്ഷിതമായെത്തി ശിഖർ ധവാൻ; ഇന്ത്യൻ ക്രിക്കറ്റ് താരം സമ്മാനമായി നൽകിയത് ക്രിക്കറ്റ് കിറ്റുകളും ബയോ ടോയ്‌ലറ്റുകളും

ഹിന്ദു അഭയാർഥി ക്യാമ്പിൽ അപ്രതീക്ഷിതമായെത്തി ശിഖർ ധവാൻ; ഇന്ത്യൻ ക്രിക്കറ്റ് താരം സമ്മാനമായി നൽകിയത് ക്രിക്കറ്റ് കിറ്റുകളും ബയോ ടോയ്‌ലറ്റുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്നുള്ള ഹിന്ദു അഭയാർഥി ക്യാമ്പിൽ അപ്രതീക്ഷിതമായെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഡൽഹിയിലെ മജ്‌ലിസ് മെട്രോ സ്റ്റേഷനു സമീപമുള്ള അഭയാർഥി ക്യാംപിലാണ് ഇന്ന് ധവാൻ അപ്രതീക്ഷിത അതിഥിയായെത്തിയത്. അഭയാർത്ഥികൾക്കായി ബയോ ടോയ്‌ലറ്റുകളും ക്രിക്കറ്റ് കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ക്യാംപിലെ അന്തേവാസികളുമായി ദീർഘനേരം സംസാരിച്ച ശേഷമാണ് ധവാൻ മടങ്ങിയത്.

അഭയാർഥി ക്യാംപിലെ വിഷമതകൾ ചോദിച്ചറിഞ്ഞ ധവാൻ അവർക്കായി പോർട്ടബിൾ ബയോ ടോയ്‍ലറ്റുകൾ വിതരണം ചെയ്തു. ക്യാംപിലെ കുട്ടികൾക്ക് താരം ക്രിക്കറ്റ് കിറ്റുകളും സമ്മാനിച്ചു. ക്രിക്കറ്റ് കളിക്കാനും ഇഷ്ടമുള്ള മേഖല കണ്ടെത്തി അതിൽ ശ്രദ്ധ ചെലുത്താനും ധവാൻ കുട്ടികളെ ഉപദേശിച്ചു. ക്യാംപിലെ ആളുകൾക്കൊപ്പം ഒട്ടേറെ സമയം ചെലവഴിച്ച ശേഷമാണ് ധവാൻ മടങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങളോടെയാണ് ധവാൻ ക്യാംപിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP