Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയക്കുമരുന്നു മാഫിയകളുടെ ചതിയില്‍പ്പെട്ട്‌ ജയിലിലായ ഷിജു നാട്ടിലെത്തി; ചെയ്യാത്ത തെറ്റിന് അബുദാബി ജയിലിൽ കഴിഞ്ഞത് 38 ദിവസം

മയക്കുമരുന്നു മാഫിയകളുടെ ചതിയില്‍പ്പെട്ട്‌ ജയിലിലായ ഷിജു നാട്ടിലെത്തി; ചെയ്യാത്ത തെറ്റിന് അബുദാബി ജയിലിൽ കഴിഞ്ഞത് 38 ദിവസം

കൊച്ചി: ഗൾഫിൽ ജയിലിൽ ആയിരുന്ന എറണാകുളം കടമക്കുടി പിഴല സ്വദേശി ഷിജു നാട്ടിലെത്തി. മയക്കുമരുന്നു മാഫിയയുടെ ചതിയില്പെട്ട് അബുദാബി ജയിലിലായിരുന്നു ഷിജു. ജൂലൈയിലാണ് ഷിജു ജയിൽ മോചിതനായത്.

അമ്മ ജാൻസിയും സഹോദരങ്ങളും ഷിജുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജോലി വാഗ്ദാനമുണ്ടെങ്കിലും തിരിച്ചുപോക്കിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഷിജു പറഞ്ഞു. വള്ളം മറിഞ്ഞ് മരിച്ച പിതാവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഷിജു ചതിയിൽപ്പെട്ടത്.

ഷിജു നിരപരാധിയാണെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെത്തുടർന്നാണ് വിട്ടയച്ചത്. ഷിജു കുടുക്കിൽ അകപ്പെട്ടതാണെന്ന് പ്രതികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നു. സംഭവത്തിൽ പൊലീസ് പിടികൂടിയ അമൽ, സാദ്, അൻസാർ എന്നിവർ നൽകിയ മൊഴി ഷിജുവിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതായിരുന്നു. 38 ദിവസമാണ് ഷിജു അബുദാബി അൽഫദ ജയിലിൽ കഴിഞ്ഞത്.

മയക്കുമരുന്ന് കടത്തലിന്റെ പ്രധാന ആസൂത്രകൻ അമലിന്റെ അമ്മയുടെ സഹോദരീ പുത്രൻ കൂടിയായ സാരംഗാണെന്നും ഇവർ മൊഴി നൽകിയിരുന്നു. സാരംഗിന്റെ നിർദേശപ്രകാരമാണ് ചേരാനെല്ലൂർ ഇടയക്കുന്നം സ്വദേശിയും കാക്കനാട് സഹകരണ കോളേജിൽ ബിബിഎ വിദ്യാർത്ഥിയുമായ അമൽ ജോർജ് മയക്കുമരുന്നുള്ള പൊതി ഷിജുവിനെ ഏല്പിച്ചത്.

സാരംഗിന്റെ ആവശ്യപ്രകാരമാണ് ഷിജുവിന്റെ കൈവശം പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് 9 എൽഎസ്ഡി സ്റ്റാമ്പ് അമൽ കൊടുത്തുവിടുന്നത്. ഇത് സാരംഗിന്റെ സുഹൃത്തായ പാനായിക്കുളം സ്വദേശി സാദ് ആണ് ആലുവയിൽ വച്ച് അമലിനെ ഏല്പിച്ചത്. അബുദാബിയിലെ സുഹൃത്തുക്കൾക്ക് കൊടുക്കാനുള്ള പാർസൽ ആണെന്ന് പറഞ്ഞാണ് നാട്ടിലെ ചില പരിചയക്കാർ ഷിജുവിനെ കവർ ഏല്പിച്ചത്.

അബുദാബിയിലെ ജയിലിൽ നിന്ന് മോചിതനായശേഷം ഏറെ കഷ്ടപ്പെട്ടാണ് ക്യാമ്പിലെത്തിയത്. പണം ഒന്നും കൈവശമുണ്ടായിരുന്നില്ല. ക്യാമ്പിലേക്കുള്ള വഴിയും നിശ്ചയമുണ്ടായിരുന്നില്ല. ക്യാമ്പിലെത്താൻ നൂറു കിലോമീറ്ററിലേറെ സഞ്ചരിച്ചു. പല പ്രാവശ്യം വഴിതെറ്റി. ഒടുവിൽ മലയാളിയായ കാർ ഡ്രൈവറാണ് രക്ഷയ്‌ക്കെത്തിയതെന്നും ഷിജു പറഞ്ഞിരുന്നു. യാത്രച്ചെലവിനായുള്ള പണം പലരിൽ നിന്നുമായി ചോദിച്ചുവാങ്ങിയാണ് മൂന്നര മണിക്കൂറിലേറെയുള്ള യാത്രയ്‌ക്കൊടുവിൽ ഷിജു അന്ന് ക്യാമ്പിലെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP