Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷെഹ്ലയുടെ വീട്ടിൽ മമ്മൂട്ടി എത്തിയിട്ടില്ല; പാമ്പു കടിയേറ്റതെന്ന തരത്തിൽ പ്രചരിക്കുന്നത് മറ്റാരുടെയോ കാൽ; ഷെഹ് ലയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ഗാനം മറ്റാരുടെയോ: ഷെഹ് ലയെ കുറിച്ച് പ്രചരിക്കുന്നതിലധികവും വ്യാജ വാർത്തകളെന്ന് വ്യക്തമാക്കി ഇളയമ്മയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ഷെഹ്ലയുടെ വീട്ടിൽ മമ്മൂട്ടി എത്തിയിട്ടില്ല; പാമ്പു കടിയേറ്റതെന്ന തരത്തിൽ പ്രചരിക്കുന്നത് മറ്റാരുടെയോ കാൽ; ഷെഹ് ലയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ഗാനം മറ്റാരുടെയോ: ഷെഹ് ലയെ കുറിച്ച് പ്രചരിക്കുന്നതിലധികവും വ്യാജ വാർത്തകളെന്ന് വ്യക്തമാക്കി ഇളയമ്മയുടെ ഫേസ്‌ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ

വയനാട്: സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ് ലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പലതും വ്യാജമെന്ന് ഇളയമ്മ ഫസ്‌ന ഫാത്തിമ. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രചരിക്കുന്ന വാർത്തകൾ പലതും തെറ്റാണെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകയായ ഫസ്‌ന രംഗത്തെത്തിയത്. പ്രചരിക്കുന്നതിലധികവും വ്യാജ വാർത്തകളാണെന്ന് ഫസ്ന കുറിപ്പിൽ വ്യക്തമാക്കി.

ഷെഹ്ലയുടെ വീട്ടിൽ മമ്മൂട്ടിയെത്തി എന്നതടക്കമുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ യഥാർത്ഥ വിഷയത്തിൽ നിന്ന് ഗതിമാറി പോകുകയാണെന്നും ഫസ്ന കുറിപ്പിൽ വ്യക്തമാക്കി. അതുപോലെ തന്നെ ഷെഹ്ലയുടെ പാമ്പുകടിയേറ്റ കാൽ എന്ന തരത്തിൽ പ്രചരിക്കുന്നത് ഷെഹ്ലയുടേതല്ല. പാമ്പുകടിയേറ്റത് ഇടതു കാൽ പാദത്തിൽ വിരലിന് തൊട്ടു മുകളിലാണ്. അല്ലാതെ ഉപ്പൂറ്റിയിലല്ല. പ്രചരിക്കുന്ന ചിത്രത്തിൽ ഉപ്പൂറ്റിയിലാണ് കടിയേറ്റത് എന്ന തരത്തിലുള്ളതാണെന്നു ഫസ്ന വ്യക്തമാക്കി.

നടൻ മ്മൂട്ടി ഷെഹ് ലയുടെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമാണ്. അത്തരത്തിൽ മമ്മൂട്ടി വീട് സന്ദർശിക്കുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. യൂടൂബിൽ വരെ മമ്മൂട്ടി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിനാൽ ഫോൺ കോളുകളുടെ ബഹളമാണെന്നും ഫസ്ന പറഞ്ഞു.

വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് അത്യാവശ്യമാണ്. നിരവധി സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ പെട്ടെന്നു ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളജ് വരിക തന്നെ വേണം. അതിനായി നമുക്ക് ഓരോരുത്തർക്കും ഒന്നിച്ച് അണി ചേരാം... ഒറ്റക്കെട്ടായി.... ഷഹല ഒരു മാറ്റത്തിന് കാരണമാവട്ടെ... എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സന്ദേശങ്ങൾ പ്രചരിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിനീതമായ അപേക്ഷ. ഷഹല മോളുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി കണ്ടു. മോളുടെ കാൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ഷഹലയുടേതല്ല. ഷഹലക്കു പാമ്പു കടിയേറ്റത് ഇടതു കാൽ പാദത്തിൽ വിരലിന് തൊട്ടു മുകളിലായാണ്. അല്ലാതെ ഉപ്പൂറ്റിയിൽ അല്ല. പ്രചരിക്കുന്ന ചിത്രത്തിൽ ഉപ്പൂറ്റിയിലാണ് കടിയേറ്റത് എന്ന തരത്തിലാണുള്ളത്. ഇത് വ്യാജമാണ്.

മറ്റൊന്ന് ഷഹല മോൾ പാടിയതാണെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. അത് ഷഹലയല്ല. മോൾ നന്നായി പാടുമെങ്കിലും ഞങ്ങൾ അവളുടെ വീഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വീഡിയോയിലുള്ളത് മറ്റൊരു കുട്ടിയാണ്. മൂന്നാമതായി ഇപ്പോൾ പ്രചരിക്കുന്നത് നടൻ മമ്മൂട്ടി ഷഹലയുടെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ്. അത്തരത്തിൽ മമ്മൂട്ടി വീട് സന്ദർശിക്കുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. യൂടൂബിൽ വരെ മമ്മൂട്ടി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നതിനാൽ ഫോൺ കോളുകളുടെ ബഹളമാണ്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുമ്പോൾ യഥാർത്ഥ വിഷയത്തിൽ നിന്ന് ഗതിമാറി പോവുകയാണ്. നിലവിൽ നമുക്ക് ഉയർത്തി കൊണ്ടുവരേണ്ട വിഷയം വയനാടിന്റെ ചികിത്സാ സംവിധാന രീതി മെച്ചപ്പെടുത്തുകയെന്നതാണ്. അതിനു അവിടെയൊരു മെഡിക്കൽ കോളജ് അത്യാവശ്യമാണ്. നിരവധി സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ പെട്ടെന്നു ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളജ് വരിക തന്നെ വേണം. അതിനായി നമുക്ക് ഓരോരുത്തർക്കും ഒന്നിച്ച് അണി ചേരാം... ഒറ്റക്കെട്ടായി.... ഷഹല ഒരു മാറ്റത്തിന് കാരണമാവട്ടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP