Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ചുകൊടുക്കാത്തില്ല; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ചുകൊടുക്കാത്തില്ല; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

സ്വന്തം ലേഖകൻ

വാടാനപ്പിള്ളി: ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ച് കൊടുക്കാത്തതിനു ഹോട്ടൽ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തു. വാടാനപ്പിള്ളി ചേലോട് സ്വദേശി നാലകത്ത് ഹബീബിനെതിരെ(50) ആണ് കേസെടുത്തത്.തിങ്കളാഴ്ച രാത്രി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ഹോട്ടലിലേക്ക് കാറിൽ എത്തിയ ഇയാൾ ഷവർമ ഓർഡർ ചെയ്തു.

ജീവനക്കാരൻ പാർസൽ എത്തിച്ചതോടെ കാറിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സ്ഥാപനത്തിനു പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. ഇതോടെ ഇയാൾ തോക്ക് ചൂണ്ടുകയായിരുന്നുവത്രെ. ഭയന്ന ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. തിരിച്ചു പോയ ഇയാൾ പിന്നീട് ബൈക്കിലെത്തി വീണ്ടും ഭീഷണിപ്പെടുത്തുകയും പിന്നീട് മടങ്ങിപ്പോയതായും പൊലീസ് പറഞ്ഞു.

ഇയാളുടെ സഞ്ചരിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൂടാതെ ഇയാൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ പിസ്റ്റൾ മാതൃകയിലുള്ള കളിത്തോക്കും പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP