Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം; ക്ഷേത്രങ്ങളിൽ ലിംഗപരമായ വിവേചനം പാടില്ല; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെ ശശി തരൂർ

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം; ക്ഷേത്രങ്ങളിൽ ലിംഗപരമായ വിവേചനം പാടില്ല; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെ ശശി തരൂർ

തിരുവനന്തപുരം: ശബരിമല അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂർ പറഞ്ഞു. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇത്.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പങ്കെടുത്ത കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് ലിംഗപരമായ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു.

Stories you may Like

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് തരൂരിന്റെ അഭിപ്രായ പ്രകടനം. വിശ്വാസമാണ് പ്രധാനമെന്നാണ് ഈ വിഷയത്തിലെ സർക്കാർ നിലപാട്. ഇതിനെയാണ് തരൂർ ചോദ്യം ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP