Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പല മെഡിക്കൽ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മർദ്ദത്തിന് നടുവിൽ; ആവശ്യമായ ഉപകരണങ്ങൾ നൽകാതെ ഡോക്ടർമാരെ സർക്കാർ ശിക്ഷിക്കുന്നു; വിമർശനവുമായി ശശി തരൂർ

പല മെഡിക്കൽ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മർദ്ദത്തിന് നടുവിൽ; ആവശ്യമായ ഉപകരണങ്ങൾ നൽകാതെ ഡോക്ടർമാരെ സർക്കാർ ശിക്ഷിക്കുന്നു; വിമർശനവുമായി ശശി തരൂർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പല മെഡിക്കൽ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മർദ്ദത്തിന്റെ നടുവിലാണെന്നും അവർ കുറച്ചുകൂടി ആദരവ് അർഹിക്കുന്നുണ്ടെന്നും ശശി തരൂർ എംപി. തിരുവനന്തപുരത്ത് അവഗണന ആരോപിച്ച് കൊണ്ട് ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരത്തിലാണ്. അനിതര സാധാരണമായ സമ്മർദ്ദത്തിൽ ജോലിയെടുക്കുന്ന ഡോക്ടർമാർക്ക് അതിനനുസരിച്ച അന്തരീക്ഷവും ഉപകരണങ്ങളും നൽകാത്ത സർക്കാർ സത്യത്തിൽ അവരെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലത്ത് ചികിത്സക്കിടെ പെൺകുട്ടി മരിച്ചുപോയ സംഭവത്തിൽ അശ്രദ്ധ എന്ന ആരോപണം ശക്തമായപ്പോൾ ഡോക്ടർ ആത്മഹത്യ ചെയ്തത്. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വളരെയധികം ആക്രമിക്കപ്പെട്ടിരുന്നു. ആ ഡോക്ടറുടെ ആത്മഹത്യ നമുക്ക് തരുന്ന പാഠം, ഈ ഡോക്ടർമാർ നമ്മുടെ സഹതാപവും ആദരവും അർഹിക്കുന്നു എന്നതാണ്.

ഇത്തരം ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ജോലി എടുക്കുമ്പോൾ വരുന്ന പോരായ്മകൾ യാതൊരു ദയയുമില്ലാതെ ആക്രമിക്കപ്പെടും. അതേസമയം അവരുടെ നേട്ടങ്ങളും അത്യധ്വാനവും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല -ശശി തരൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP