Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർ ഇന്ത്യ എക്സ്‌പ്രസിന്റെ യന്ത്രത്തകരാർ പരിഹരിച്ചു; തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനം യാത്രക്കാരുമായി കോഴിക്കോട്ടേക്ക്

എയർ ഇന്ത്യ എക്സ്‌പ്രസിന്റെ യന്ത്രത്തകരാർ പരിഹരിച്ചു; തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനം യാത്രക്കാരുമായി കോഴിക്കോട്ടേക്ക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ വിമാനം വൈകിട്ടോടെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. യന്ത്രത്തകരാർ പരിഹരിച്ചതോടെയാണ് വിമാനം 112 യാത്രക്കാരുമായി യാത്രതിരിച്ചത്.

ഷാർജയിൽനിന്നു കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയത്.

ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു. വൈകിട്ടോടെ തകരാർ പരിഹരിച്ച് യാത്രക്കാരെയും കൊണ്ട് കോഴിക്കോട്ടേക്കു തിരിച്ചതായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP