Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം; ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതി; മാധ്യമപ്രവർത്തക ഷാനി പ്രഭാകരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം; ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതി; മാധ്യമപ്രവർത്തക ഷാനി പ്രഭാകരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പൂണിത്തുറ എംഎ‍ൽഎ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസിലെ മാധ്യമപ്രവർത്തകയായ ഷാനി പ്രഭാകരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഷാനി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

അപകീർത്തികരമായ പോസ്റ്റുകളുമായി ഒരുസംഘം ആളുകൾ ഫേസ്‌ബുക്കിലും വാട്ട്‌സ്ആപ്പിലും അപവാദപ്രചരണം നടത്തുന്നുവെന്ന് പരാതിയിൽ ഷാനി പ്രഭാകരൻ പറയുന്നു. സുഹൃത്തും എംഎ‍ൽഎയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് മോശമായ രീതിയിലുള്ള സംഘടിത പ്രചരണം. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതിയിൽ പറയുന്നു.

മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടർ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം ഉണ്ടായത്.

ഷാനി പ്രഭാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡി.ജി.പിക്ക് നൽകിയ പരാതി

സർ,

ഞാൻ ഷാനി പ്രഭാകരൻ, മനോരമന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകയാണ്. ഇന്നലെ മുതൽ എനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകൾ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എംഎ‍ൽഎയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയിൽ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയിൽ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയിൽ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP