Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടൻ ഷമ്മി തിലകന്റെ അഭിപ്രായം

മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടൻ ഷമ്മി തിലകന്റെ അഭിപ്രായം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ച് നിൽക്കവെയാണ് വിടവാങ്ങിയ ജയനെ അനുസ്മരിച്ചു കൊണ്ടു ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.

നടൻ ഷമ്മി തിലകൻ ജയനെ അനുസ്മരിച്ച് പങ്കുവെച്ച കുറിപ്പും അതിന് ഒരു ആരാധകൻ കുറിച്ച കമന്റും അതിന് ഷമ്മി തിലകൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്.

യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. എന്നാൽ ഒരാൾ കമന്റായി കുറിച്ചത് അതെന്താണ് അങ്ങനെ പറഞ്ഞത് എന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ അല്ലേയെന്നുമായിരുന്നു. ഇതിന് മറുപടിയുമായി ഷമ്മി തിലകൻ കുറിച്ചത് ''അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല'' എന്നായിരുന്നു. ഷമ്മി തിലകന്റെ ഈ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും പലരും രംഗത്ത് എത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP