Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് അത്ഭുതപ്പെടും; വിവിധ തരം വാഹനങ്ങൾ, ബിൽഡിംഗുകൾ മുതൽ വീടിന് സമീപത്തെ കടക്കളും സൂപ്പർമാർക്കറ്റുകളുംവരെ; നിർമ്മാണം മൊട്ടു സൂചി മുതൽ ഫോർ എക്സ് ഷീറ്റു വരെ ഉപയോഗിച്ച്; ഒറിജിനലിനെ വെല്ലുന്ന വസ്തുക്കളുടെ മാതൃകകൾ നിർമ്മിച്ച് ശ്രദ്ധേയനായ 14കാരൻ

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് അത്ഭുതപ്പെടും; വിവിധ തരം വാഹനങ്ങൾ, ബിൽഡിംഗുകൾ മുതൽ വീടിന് സമീപത്തെ കടക്കളും സൂപ്പർമാർക്കറ്റുകളുംവരെ; നിർമ്മാണം മൊട്ടു സൂചി മുതൽ ഫോർ എക്സ് ഷീറ്റു വരെ ഉപയോഗിച്ച്; ഒറിജിനലിനെ വെല്ലുന്ന വസ്തുക്കളുടെ മാതൃകകൾ നിർമ്മിച്ച് ശ്രദ്ധേയനായ 14കാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: വിവിധ തരം വാഹനങ്ങൾ, ബിൽഡിംഗുകൾ മുതൽ വീടിന് സമീപത്തെ കടക്കളും സൂപ്പർമാർക്കറ്റുകളുംവരെ. നിർമ്മാണം മൊട്ടുസൂചി മുതൽ ഫോർഎക്സ് ഷീറ്റുവരെ ഉപയോഗിച്ച്. ഒറിജിനലിനെ വെല്ലുന്ന വസ്തുക്കളുടെ മാതൃകകൾ നിർമ്മിച്ച് ശ്രദ്ധേയനായി മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരിയിലെ 14കാരനായ ഷലൗബിൻ എന്ന കലാകാരൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ആരെയും ഒന്ന് അത്ഭുതപ്പെടുത്തും അത്രയും മനോഹരമായ രീതിയിലാണ് ഈ പതിനാലുകാരൻ ഇതെല്ലാം നിർമ്മിച്ചെടുത്തത്.

ഒഴിവ് സമയങ്ങളിൽ ആണ് പ്രധാനമായും വിദ്യാർത്ഥിയായ ഷലൗബിൻ ഇത്തരം കരവിരുതുകൾ നിർമ്മിക്കാൻ സമയം കണ്ടെത്തുന്നത്. കാണുന്ന വസ്തുക്കളുടെ എല്ലാം മാതൃകകൾ ഉണ്ടാക്കി തുടങ്ങിയതോടെ വീട് മുഴുവൻ ഇത്തരത്തിലുള്ള മാതൃകകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങളെ സൂഷ്മമായി നിരീക്ഷിച്ച് അതേപോലെ നിർമ്മിക്കുന്നതാണ് രീതി. ഫോട്ടോ മൊബൈലിലെടുത്ത് അത് നോക്കിയാണ് കെട്ടിടങ്ങളുടെ മാതൃക ഉണ്ടാക്കുന്നത്. മൊട്ടുസൂചി മുതൽ ഫോർഎക്സ് ഷീറ്റുവരെ ഉപയോഗിചാണ് ഇത് എല്ലാം നിർമ്മിക്കുന്നത് എന്ന് ഷലൗബിൻ പറഞ്ഞു.

അതെ സമയം വീട്ടുകാരുടെയും നാട്ടുകകാരുടേയും പൂർണമായ പിന്തുണ ലഭിക്കുന്നതുകൊണ്ട് നിർമ്മാണ സാമഗ്രികൾ കണ്ടെത്താൻ എളുപ്പമായി. പത്തോളം ദിവസം വരെയെടുത്താണ് ഓരോ വസ്തുക്കളും പൂർത്തിയാക്കുന്നത്. സമീപ പ്രദേശങ്ങളിലെ ഷോപ്പുകളുടേയും സൂപ്പർമാർക്കറ്റുകളുടേയും മാതൃകകൾ ഉണ്ടാക്കിയ ഷലൗബിൻ ഇപ്പോൾ നാട്ടിലെ ഹീറോയാണ്. വെണ്ടല്ലൂർ എം ഇ എസ് സ്‌ക്കൂളിൽ എട്ടാം ക്ലാസുകാരനായ ഷലൗബിൻ കുറുപ്പംതൊടി ശാഹുൽ ഹമീദ് - ലുബ്‌ന ദമ്പതികളുടെ മകനാണ്.

ഷലൗബിൻ നിർമ്മിച്ച കരവിരുതുകൾ കാണാനും ഈ വിദ്യാർത്ഥി അഭിനന്ദിക്കാനും നിരവധി പേരാണ് ഇപ്പോൾ ഷലൗബിന്റെ വീട്ടിൽ എത്തുന്നത്. വീടിനു സമീപത്തുള്ള ഷോപ്പുകളും കെട്ടിടങ്ങളും അതേപോലെ നിർമ്മിച്ചത് കാണുമ്പോൾ കാഴ്ചക്കാർക്ക് ഈ പതിനാല്ക്കാരന്റെ കഴിവ് വലിയ രീതിയിലുള്ള കൗതുകമാണ് ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP