Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ആ ഭയം മാറിയിട്ടില്ല; നെഹ്രുവിനെ ഉൾപ്പെടുത്താത്ത കർണാടക സർക്കാർ പരസ്യത്തിനെതിരെ ഷാഫി പറമ്പിൽ

വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ആ ഭയം മാറിയിട്ടില്ല; നെഹ്രുവിനെ ഉൾപ്പെടുത്താത്ത കർണാടക സർക്കാർ പരസ്യത്തിനെതിരെ ഷാഫി പറമ്പിൽ

സ്വന്തം ലേഖകൻ

പാലക്കാട്: ജവഹർലാൽ നെഹ്‌റുവിനെയും ടിപ്പു സുൽത്താനെയും സ്വതന്ത്ര്യദിന പരസ്യത്തിൽ നിന്ന് ഒഴിവാക്കിയ ബിജെപി ഭരിക്കുന്ന കർണാടക സർക്കാർ നടപടിക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ബിജെപിക്ക് ആ ഭയം മാറിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

'1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്‌കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്‌റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും,

'ബ്രിട്ടീഷ് ഗവൺമെന്റിനെ അവർ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാൻ ഞാൻ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂർണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും. ധീരർക്ക് മാത്രമേ ദയാലുക്കളാകാൻ കഴിയൂ. അതിനാൽ ഭരണകൂടത്തിന്റെ രക്ഷാകർതൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂർത്തപുത്രൻ എങ്ങോട്ടാണ് പോകുക' എന്നുൾപ്പടെ 8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ആ ഭയം മാറീട്ടില്ല', എന്നാണ് ഷാഫി പറമ്പിൽ എഴുതിയത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഹർ ഘർ തിരംഗ കാമ്പെയിനിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നാണ് ജവഹർലാൽ നെഹ്‌റുവിനെയും ടിപ്പു സുൽത്താനെയും കർണാടക സർക്കാർ പുറത്താക്കിയിരിക്കുന്നത്. ഈ നടപടിക്കെതിരെയും വിമർശനം ഉയരുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP