Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏത് അഴിമതിയുടെയും മുമ്പിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസ്; ചോദിക്കാൻ പാടില്ലെന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്; അസാധാരണ കൊള്ളയ്ക്കെതിരെ സമരം തുടരും: ഷാഫി പറമ്പിൽ

ഏത് അഴിമതിയുടെയും മുമ്പിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസ്; ചോദിക്കാൻ പാടില്ലെന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്; അസാധാരണ കൊള്ളയ്ക്കെതിരെ സമരം തുടരും: ഷാഫി പറമ്പിൽ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ അത് അഴിമതിയുടെയും മുന്നിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അസാധാരണ കാലത്തെ അസാധാരണ കൊള്ളയ്ക്കെതിരെ സമരം തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ചോദിക്കാൻ പാടില്ലെന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

എൽഡിഎഫ് കൺവീനറുടെ സ്ഥാനത്ത് നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നയ്ക്ക് പരിശീലനം നൽകുകയാണ്. ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു പ്രസ്താവന.

സ്വർണക്കടത്ത് കേസ് എൻഐഎയുടെ അന്വേഷണത്തിൽ വന്നതിനാൽ മുഖ്യമന്ത്രി രാജിവെക്കണം. എൻഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP