Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം ലോ കോളേജിൽ തുടർച്ചയായ 18-ാം വർഷവും വെന്നിക്കൊടി നാട്ടി എസ്എഫ്‌ഐ; പതിനേഴ് സീറ്റിൽ പതിനാറും നേടി വിജയം; ചാണ്ടി ഉമ്മൻ നേരിട്ട് ചുക്കാൻപിടിച്ചിട്ടും കെഎസ്‌യു ഉൾപ്പെടെ മറ്റു സംഘടനകൾ ചേർന്ന കൂട്ടുകെട്ടിന് വമ്പൻ തോൽവി

തിരുവനന്തപുരം ലോ കോളേജിൽ തുടർച്ചയായ 18-ാം വർഷവും വെന്നിക്കൊടി നാട്ടി എസ്എഫ്‌ഐ; പതിനേഴ് സീറ്റിൽ പതിനാറും നേടി വിജയം; ചാണ്ടി ഉമ്മൻ നേരിട്ട് ചുക്കാൻപിടിച്ചിട്ടും കെഎസ്‌യു ഉൾപ്പെടെ മറ്റു സംഘടനകൾ ചേർന്ന കൂട്ടുകെട്ടിന് വമ്പൻ തോൽവി

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്എഫ്ഐക്ക് തുടർച്ചയായ പതിനെട്ടാം വർഷവും വിജയം. തിരഞ്ഞെടുപ്പ് നടന്ന 17 സീറ്റിൽ 16ലും എസ്എസ്ഐ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കെഎസ്‌യു, എബിവിപി, എസ്ഐഒ, എംഎസ്എഫ്, എഐഡിഎസ്ഒ, ഫ്രറ്റേണിറ്റി സംഘടനകൾ ഒരുമിച്ചുനിന്നാണ് എസ്എഫ്ഐയെ നേരിട്ടത്.

ചാണ്ടി ഉമ്മനായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. ശശി തരൂരിനെ എത്തിച്ചാണ് കെഎസ്‌യു തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിപ്പിച്ചത്. ഇത്തരത്തിൽ വൻ പ്രചരണം നടത്തിയിട്ടും കെഎസ് യു മുന്നണിക്ക് ജയിക്കാനായില്ല. പോൾ ചെയ്ത 624 വോട്ടിൽ ഓരോ ജനറൽ സീറ്റിലും 400ൽ അധികം വോട്ടുകൾ നേടിയാണ് എസ്എഫ്ഐയുടെ വിജയം. ജനറൽ സീറ്റുകളിൽ ഏഴിൽ ഏഴും എസ്എഫ്ഐ നേടി.

വിജയികൾ: ചെയർമാൻ: അരവിന്ദ് ബാബു (അവസാന വർഷ ബിഎ എൽഎൽബി), വൈസ് ചെയർപേഴ്‌സൺ: അമ്മു വി നായർ (അവസാന വർഷ ബിഎ എൽഎൽബി). ജനറൽ സെക്രട്ടറി: അജിത് കുമാർ (രണ്ടാംവർഷ ബിഎ എൽഎൽബി).
മാഗസിൻ എഡിറ്റർ: ആനന്ദ് സജി (രണ്ടാംവർഷ ബിഎ എൽഎൽബി). ആർട്സ് ക്ലബ് സെക്രട്ടറി: അഖിൽ രാജ് ബി (അവസാന വർഷ ബിഎ എൽഎൽബി). യൂണിവേഴ്‌സിറ്റി കൗൺസിലർമാർ നിതിൻ ജെ ആർ (അവസാന വർഷ ബിഎ എൽഎൽബി),
രോഹിണി (ഒന്നാംവർഷ എൽഎൽബി). വനിതാ പ്രതിനിധികൾ: ഗായത്രി (മൂന്നാം വർഷ ബിഎ എൽഎൽബി), ശാന്തി ബി എസ് (രണ്ടാംവർഷ എൽഎൽബി).

വിജയപ്രഖ്യാപനത്തിനുശേഷം വിദ്യാർത്ഥികൾ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സിജിത് ശിവസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാർത്തിക, ഗോകുൽ, പാളയം ഏരിയ സെക്രട്ടറി നകുൽ ജയചന്ദ്രൻ ജെ, പ്രസിഡന്റ് അഭിലാഷ് എ, ജോയിന്റ് സെക്രട്ടറി വിഷ്ണു സി, വൈസ് പ്രസിഡന്റ് നന്ദു എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP