Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾ ഏശിയില്ല, കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി എസ്എഫ്‌ഐ; മുഴുവൻ സീറ്റിലും വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിൽ; ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാർത്ഥിനി ടി കെ ശിശിര

വിവാദങ്ങൾ ഏശിയില്ല, കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി എസ്എഫ്‌ഐ; മുഴുവൻ സീറ്റിലും വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിൽ; ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാർത്ഥിനി ടി കെ ശിശിര

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വിവാദങ്ങളൊന്നും ഏശിയില്ല. കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി എസ്എഫ്‌ഐക്ക് മിന്നും വിജയം. മുഴുവൻ സീറ്റും മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയാണ് ഇത്തവണയും സർവകലാശാല യൂണിയൻ എസ്എഫ്‌ഐ നേടിയെടുത്തത്. മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാർത്ഥിനിയായ ടി കെ ശിശിരയാണ് ചെയർപേഴ്‌സണനായി തെരഞ്ഞെടുക്കപ്പെട്ടത്.

ശിശിരയ്ക്ക് 75 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ അലൻ ജോ റെജിക്ക് 38 വോട്ടുകളാണ് നേടാനായത്. മുന്നാട് പീപ്പിൾസ് കോളജ് വിദ്യാർത്ഥിയായ ടി കെ വിഷ്ണുരാജാണ് ജനറൽ സെക്രട്ടറി.എട്ട് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 123 കൗൺസിലർമാരിൽ 112 പേർ വോട്ടു ചെയ്തു.

പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്ട്‌സ് കോളജിലെ പി ദർശനയാണ് ലേഡി വൈസ് ചെയർപേഴ്‌സൺ. ഡോ പി കെ രാജൻ മെമോറിയൽ ക്യാമ്പസിലെ എം വി അനൂപ് വൈസ് ചെയർമാനായപ്പോൾ ജോയിന്റ് സെക്രട്ടറിയായി പയ്യന്നൂർ കോളജിലെ പ്രണവ് പ്രഭാകരനെയും തെരഞ്ഞെടുത്തു.

കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി - ടി പി അഭിരാമി (ചീമേനി ഐഎച്ച്ആർഡി കോളേജ്), കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി -അഭിരാഗ് ചന്ദ്രൻ (കല്യാശേരി ആംസ്റ്റക് കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി മാനന്തവാടി ക്യാമ്പസിലെ പി ജി വിദ്യാർത്ഥിയും എസ്എഫ്‌ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമായ കെ ആർ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP