Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം; 51ൽ 48 കോളേജിലും ജയം മികച്ച ഭൂരിപക്ഷത്തിൽ

കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം; 51ൽ 48 കോളേജിലും ജയം മികച്ച ഭൂരിപക്ഷത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം. തെരഞ്ഞെടുപ്പു നടന്ന 51ൽ 48 കോളേജിലും മികച്ച ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ ജയിച്ചത്.

ആകെയുള്ള 89 കൗൺസിലർമാരിൽ 82ഉം എസ്എഫ്‌ഐ നേടി. കെഎസ്‌യു ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ്, എബിവിപി അവിശുദ്ധ സഖ്യത്തെ തകർത്തെറിഞ്ഞു മികച്ച വിജയം നൽകിയ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അറിയിച്ചു. ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങൾ എന്നതായിരുന്നു എസ്എഫ്‌ഐയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം.

സെന്റ് മൈക്കിൾസ് ചേർത്തല, പി കെ എം എം കോളേജ് ഹരിപ്പാട്, അഞ്ചൽ സെന്റ്ജോൺസ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ ഭരണം കെഎസ്‌യുവിൽ നിന്ന് എസ്എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മന്നാനിയ കോളേജ് ക്യാമ്പസ് ഫ്രണ്ട് -കെ എസ് യു സഖ്യത്തിൽ നിന്ന് പിടിച്ചെടുത്തു. കൊട്ടിയം എൻഎസ്എസ് കോളേജ് എബിവിപി യിൽ നിന്ന് പിടിച്ചെടുത്തു.

യുണിവേർസിറ്റി കോളേജ്, ആറ്റിങ്ങൽ ഗവ.കോളേജ്, ഗവ. ആർട്‌സ് കോളേജ്, വിമൻസ് കോളേജ്, ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ്,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, എംഇസിടിഎ കോളേജ്, കാര്യവട്ടം ഗവ.കോളേജ്, കാട്ടാക്കട വിഗ്യാൻ കോളേജ്, സംഗീത കോളേജ്, ഫൈൻ ആർട്‌സ് കോളേജ്, എസ് എൻ കോളേജ് ചേർത്തല, എസ് ഡി കോളേജ് ആലപ്പുഴ, ബേബിജോൺ മെമോറിയൽ ഗവ.കോളേജ് ചവറ, എസ് എൻ ലോ കോളേജ് കൊല്ലം, കടയ്ക്കൽ എസ്എച്ച്എം കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ യൂണിയൻ കരസ്ഥമാക്കി.

സിഖ്ബ കോളേജ്, എസ് എൻ കോളേജ് ചെമ്പഴന്തി, മാർ ഇവാനിയസ് കോളേജ്, സെന്റ് സേവിയസ് കോളേജ്, എംജിഎം കോളേജ് കഴക്കൂട്ടം, നാഷണൽ കോളേജ്, നെടുമങ്ങാട് ഗവ.കോളേജ്, മലയിൻകീഴ് ഗവ.കോളേജ്, കെഎൻഎം കോളേജ് കഞ്ഞിരംകുളം, തലവ ഗവ.കോളേജ്, നിലമേൽ എൻ എസ് എസ് കോളേജ്, പുനലൂർ എസ് എൻ കോളേജ്, ഫാത്തിമമാതാ നാഷണൽ കോളേജ് കൊല്ലം, എസ്എൻ കോളേജ് കൊല്ലം, എസ്എൻ വിമൻസ് കോളേജ്, ഐഎച്ച്ആർഡി കോളേജ് കുണ്ടറ, ചാത്തന്നൂർ എസ് എൻ കോളേജ്, സെന്റ് സ്റ്റീഫൻ കോളേജ് പത്തനാപുരം ,സെന്റ് ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര, വിദ്യാധിരാജ കോളേജ്, ഗവ.കോളേജ് അമ്പലപ്പുഴ, ബിഷപ് മൂർ കോളേജ് മാവേലിക്കര, ആലപ്പുഴ മാർ ഇവാനിയസ് കോളേജ്, സെന്റ് സിറിൽസ് കോളേജ് അടൂർ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും നേടിയാണ് യൂണിയൻ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP