Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പെരിന്തൽമണ്ണയിൽ തുടക്കം; പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് 27 ന്

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പെരിന്തൽമണ്ണയിൽ തുടക്കം; പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് 27 ന്

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്റ്റേഡിയം) തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പതാക ഉയർത്തും. ചൊവ്വാഴ്ച അരലക്ഷം വിദ്യാർത്ഥികളുടെ റാലിക്കുശേഷം വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ധീരജ്- പി ബിജു നഗറിലാണ് (ഏലംകുളം ഇ എം എസ് സമുച്ചയം) പ്രതിനിധി സമ്മേളനം നടക്കുക. ബുധൻ രാവിലെ 9.30ന് സാമൂഹ്യപ്രവർത്തകൻ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയിൽ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ഉദ്ഘാടനംചെയ്യും. 27ന് വൈകിട്ട് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP