Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവിത മോഷണം; ദീപ നിശാന്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം; മോഷണം ആര് നടത്തിയാലും തെറ്റെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്; വിശദീകരണം ചോദിക്കുമെന്ന് എകെപിസിടിഎ; ദീപയ്ക്ക് പിന്തുണയുമായി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ

കവിത മോഷണം; ദീപ നിശാന്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം; മോഷണം ആര് നടത്തിയാലും തെറ്റെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്; വിശദീകരണം ചോദിക്കുമെന്ന് എകെപിസിടിഎ; ദീപയ്ക്ക് പിന്തുണയുമായി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കവിതാ മോഷണത്തിൽ ദീപ നിശാന്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. മോഷണം ആര് നടത്തിയാലും തെറ്റാണെന്നാണ് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് വ്യക്തമാക്കി. അതേസമയം തൃശൂർ കേരളവർമ്മ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ തങ്ങളുടെ അദ്ധ്യാപികയായ ദീപയ്ക്ക് പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്. വിവാദത്തിൽ ദീപ നിശാന്തിൽ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അദ്ധ്യാപക സംഘടനയായ എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയന്റെ ഫൈൻ ആർട്‌സ് ഉപദേശകയായ ദീപയ്ക്ക് കവിതാ മോഷണ വിവാദത്തിൽ പെട്ടു നിൽക്കുമ്പോഴും കോളേജിലെ എസ് എഫ് ഐ പ്രവർത്തകർ പൂർണ പിന്തുണയാണ് നൽകുന്നത്. ദീപ നിശാന്തിതിരെ കോളേജിൽ എബിവിപി പ്രവർത്തകർ പ്രതിഷേധവുമായിവന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കാനാണ് യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെയാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ദീപയെ പൂർണമായി തള്ളി നിലപാട് എടുത്തിരിക്കുന്നത്. മോഷണം സാഹിത്യേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് ആണ് രംഗത്ത് വന്നത്. തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചെന്നായിരുന്നു എസ് കലേഷിന്റെ ആരോപണം. ആദ്യം ആരോപണം നിഷേധിച്ച ദീപ പിന്നീട് തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് കലേഷിനോട് ക്ഷമ ചോദിച്ചിരുന്നു.

മോഷ്ടിച്ച കവിത എകെപിസിടിഎയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു വന്നതിലും തുടർന്നുണ്ടായ വിവാദത്തിലും കടുത്ത അത്യപ്തിയാണ് അംഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. തുടക്കത്തിൽ ദീപ നിശാന്ത് കൃത്യമായ വിശദീകരണം നൽകാത്തതും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പല അംഗങ്ങളും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിൽ അടുത്ത കമ്മിറ്റിക്ക് ശേഷം ദീപ നിശാന്തിൽ നിന്നും വിശദീകരണം തേടും.

അടുത്ത ലക്കം മുതൽ ജേണലിൽ പ്രസിദ്ധീകരിക്കും മുമ്പ് സൃഷ്ടികൾ കൃത്യമായി പരിശോധിക്കും. ഒരു അദ്ധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അദ്ധ്യാപക സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്തൊക്കെ വിശദീകരണം തന്നാലും അത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് എകെപിസിടിഎയിലെ ഭൂരിഭാഗം അംഗങ്ങളും. അതെസമയം തത്കാലം ദീപ നിശാന്തിനെതിരെ തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന നിലപാടിലാണ് കവി കലേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP