Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടപ്പൻ മഹേഷിനെതിരെ എസ്എഫ്‌ഐ; കോളജ് ഹോസ്റ്റലിലെ അഡ്‌മിഷൻ റദ്ദാക്കണം എന്ന് കൊളേജിയറ്റ് ഡയറക്ടർക്ക് കത്ത് നൽിയത് കെ എസ് യു പ്രവർത്തകന് നേരെ നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ; പഴയ കോളജ് യൂണിയൻ ചെയർമാൻ ഇപ്പോൾ സംഘടനയിൽ ഇല്ലെന്നും വിശദീകരണം

എട്ടപ്പൻ മഹേഷിനെതിരെ എസ്എഫ്‌ഐ; കോളജ് ഹോസ്റ്റലിലെ അഡ്‌മിഷൻ റദ്ദാക്കണം എന്ന് കൊളേജിയറ്റ് ഡയറക്ടർക്ക് കത്ത് നൽിയത് കെ എസ് യു പ്രവർത്തകന് നേരെ നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ; പഴയ കോളജ് യൂണിയൻ ചെയർമാൻ ഇപ്പോൾ സംഘടനയിൽ ഇല്ലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകന് നേരേ കൊലവിളി നടത്തിയ 'എട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷിന്റെ ഹോസ്റ്റൽ അഡ്‌മിഷൻ റദ്ദാക്കണം എന്ന് എസ്എഫ്‌ഐ. മഹേഷിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊളേജിയറ്റ് ഡയറക്ടർക്ക് സംഘടന കത്ത് നൽകി. കോളേജിൽ നിന്നും 10 കിലോമീറ്റർ പരിധിക്ക് ഉള്ളിൽ താമസിക്കുന്ന മഹേഷിന്റെ ഹോസ്റ്റൽ അഡ്‌മിഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐയുടെ കത്ത്.

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രിയാണ് എട്ടപ്പൻ മഹേഷ് കെഎസ്‌യു പ്രവർത്തകരെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും. ''നിന്നെ ഞാനടിച്ച് വായ കീറും'' എന്നാണ് മഹേഷ് പറയുന്നത്. കെഎസ്‌യു പ്രവർത്തകനായ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പ് എസ്എഫ്‌ഐ നേതാവായ മഹേഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെഎസ്‌യു പ്രവർത്തകരായ നിതിൻ രാജിന്റെയും സുദേവിന്റെയും പുസ്തകങ്ങളും വസ്ത്രങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് ഹോസ്റ്റൽ വാർഡൻ വ്യക്തമാക്കി.

2010 -11 കാലഘട്ടത്തിൽ യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാനായിരുന്നു മഹേഷ് ഇപ്പോൾ എസ്എഫ്‌ഐ പ്രവർത്തകനല്ലെന്നാണ് ജില്ലാ കമ്മറ്റി വിശദീകരിക്കുന്നത്. മഹേഷ് ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയാണ്. അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് മഹേഷാണെന്ന് കെഎസ്‌യു ആരോപിക്കുന്നു. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പഠിപ്പുമുടക്കിയ വിദ്യാർത്ഥികൾക്ക് നേരെയും അക്രമമുണ്ടായി .ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP