Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം; സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസിൽ എസ്.എഫ്.ഐ ഭാരവാഹികൾ റിമാൻഡിൽ;അറസ്റ്റിലായത് എസ്.ഡി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും; സംഘർഷത്തെ തുടർന്ന് ഇരുവരേയും സംഘടനയിൽ നിന്ന് പുറത്താക്കി നേതൃത്വം

യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം; സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസിൽ എസ്.എഫ്.ഐ ഭാരവാഹികൾ റിമാൻഡിൽ;അറസ്റ്റിലായത് എസ്.ഡി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും; സംഘർഷത്തെ തുടർന്ന് ഇരുവരേയും സംഘടനയിൽ നിന്ന് പുറത്താക്കി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്വന്തം സംഘടനയിലെ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ച കേസിൽ എസ്.എഫ്.ഐ ഭാരവാഹികൾ റിമാൻഡിൽ. എസ്.എഫ്.ഐ യൂണിറ്റ് അംഗമായ സൽമാന്റെ തലയടിച്ച് പൊട്ടിച്ച കേസിലാണ് എസ്.ഡി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും റിമാൻഡിലായത്. സംഭവത്തിന്റെ പേരിൽ ഇരുവരെയും സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

എസ്.ഡി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായ സൽമാന്റെ തലയ്ക്കാണ് കഴിഞ്ഞദിവസം അടിയേറ്റത്. സംഭവത്തിൽ യൂണിറ്റ് സെക്രട്ടറി അജയ് ചക്രവർത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്ത് എന്നിവർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം ഉണ്ടായത്. നാല് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP