Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി എസ്എഫ്‌ഐ നേതാവ്; സംഭവം കേരളത്തിന് അപമാനം എന്നും കേരളത്തിന്റെ വിദ്യാഭ്യാസ സംസ്‌കാരത്തിന് എതിരെന്നും പ്രവീൺ മോഹൻ; സംഭവത്തെ പിന്തുണച്ചും നിരവധി ആളുകൾ

അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി എസ്എഫ്‌ഐ നേതാവ്; സംഭവം കേരളത്തിന് അപമാനം എന്നും കേരളത്തിന്റെ വിദ്യാഭ്യാസ സംസ്‌കാരത്തിന് എതിരെന്നും പ്രവീൺ മോഹൻ; സംഭവത്തെ പിന്തുണച്ചും നിരവധി ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകി. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ മോഹനാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ 'ഗുരുവന്ദന'ത്തിന്റെ പേരിലായിരുന്നു കാൽ കഴുകിക്കൽ. വിദ്യാർത്ഥികൾ കാൽ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്‌സൈറ്റിലും ഫേസ്‌ബുക്കിലും പ്രചരിച്ചതോടെ വിവാദമായി. ഹീനമായ പ്രവർത്തിയാണെന്ന അഭിപ്രായം വിവിധയിടങ്ങളിൽ നിന്നുയർന്നു. വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റിൽനിന്ന് ചിത്രം അപ്രത്യക്ഷമായി.

ഹയർസെക്കൻഡറി വരെ ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ വീതമാണ് അദ്ധ്യാപകരുടെ കാൽ കഴുകാൻ തെരഞ്ഞെടുത്തത്. പ്രിൻസിപ്പൽ ഉൾപ്പെടെ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും കാൽകഴുകി തുടപ്പിച്ചു. നിലവിളക്കിനുസമീപം അദ്ധ്യാപകരെ കസേരയിൽ ഇരുത്തിയായിരുന്നു ചടങ്ങ്. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാർത്ത കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്വന്തമായി തീരുമാനം എടുക്കാൻ പോലും പ്രായമാകാത്ത കുട്ടികൾ ഇത്തരം സ്‌കൂളുകളിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നതെന്ന് പ്രവീൺ പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന മാനേജ്മെന്റ്കൾ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകർക്കും.

ഒപ്പം എല്ലാ മതത്തിൽ പെട്ട വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുള്ള സ്‌കൂളിൽ ഒരു മതത്തിന്റെ ആചാരങ്ങൾ അനുസരിച്ചാണ് ഈ പ്രവർത്തങ്ങൾ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് മനസിലാക്കുന്നു. അതിനാൽ ഈ വിഷയത്തിൽ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്‌മെന്റിനെതിരെ അന്വേഷിച്ചു ശക്തമായ നടപടി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രവീൺ പരാതിയിൽ പറയുന്നു.

അതേസമയം, സ്‌കൂളിന്റെ നടപടിയെ അനുകൂലിച്ചും നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. അദ്ധ്യാപകർക്ക് ഇരിക്കപിണ്ഡം വെക്കുന്ന പക്ഷങ്ങൾക്കും മതംമാറ്റ മാഫിയക്കും അരവിന്ദയും അമൃതയും ചിന്മയയും പോലുള്ള വിദ്യാലയങ്ങൾ കണ്ണിലെ കരടാണ് എന്നാണ് ഇവരുടെ വാദം.

പ്രവീൺ മോഹനന്റെ പരാതിയുടെ പൂർണരൂപം..

From

പ്രവീൺ മോഹനൻ
പുത്തൻപറമ്പിൽ(വീട്), റബ്ബർബോർഡ്,
പുതുപ്പള്ളി, കോട്ടയം
ഫോൺ :9961693640
To
ചെയർമാൻ
കേരള ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം.

ബഹുമാനപ്പെട്ട സർ,
കോട്ടയം പള്ളിക്കത്തോട്ടിൽ സ്ഥിതിചെയ്യുന്ന അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാർത്ത കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്വന്തമായി തീരുമാനം എടുക്കാൻ പോലും പ്രായമാകാത്ത കുട്ടികൾ ഇത്തരം സ്‌കൂളുകളിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നത്. അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിക്കുന്ന ചിത്രങ്ങൾ ഈ പരാതിയോടൊപ്പം ചേർക്കുന്നു. ഈ പുതിയകാലത്തും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന മാനേജ്മെന്റ്കൾ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകർക്കും. ഒപ്പം എല്ലാ മതത്തിൽ പെട്ട വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുള്ള സ്‌കൂളിൽ ഒരു മതത്തിന്റെ ആചാരങ്ങൾ അനുസരിച്ചാണ് ഈ പ്രവർത്തങ്ങൾ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് ഞാൻ മനസിലാക്കുന്നു. ഈ വിഷയത്തിൽ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്‌മെന്റിനെതിരെ അന്വേഷിച്ചു ശക്തമായ നടപടി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP