Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ മഹിളാകോൺഗ്രസിന്റെ മനുഷ്യച്ചങ്ങല; പിന്തുണയ്‌ക്കെത്തിയ കെഎസ്‌യുക്കാരും കോളേജിലെ എസ്എഫ്‌ഐക്കാരും തമ്മിൽ സംഘർഷം; ചങ്ങല പൊളിക്കാൻ കെഎസ്‌യു ശ്രമിച്ചെന്ന് മഹിള കോൺഗ്രസ്

യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ മഹിളാകോൺഗ്രസിന്റെ മനുഷ്യച്ചങ്ങല; പിന്തുണയ്‌ക്കെത്തിയ കെഎസ്‌യുക്കാരും കോളേജിലെ എസ്എഫ്‌ഐക്കാരും തമ്മിൽ സംഘർഷം; ചങ്ങല പൊളിക്കാൻ കെഎസ്‌യു ശ്രമിച്ചെന്ന് മഹിള കോൺഗ്രസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐക്കെതിരെ സർക്കാരിന്റെ നടപടി വേണം എന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് മനുഷ്യച്ചങ്ങല തീർത്തു. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുന്നു എന്നാരോപിച്ചാണ് മനുഷ്യച്ചങ്ങല തീർത്തത്.

ഇതെത്തുടർന്നുണ്ടായ വാക്കേറ്റമാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ സംഘർഷത്തിൽ കലാശിച്ചത്. സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല തീർത്തത്. ഉദ്ഘാടനച്ചടങ്ങിനുശേഷമാണ് സംഘർഷം ഉടലെടുത്തത്. കോളേജിലേക്ക് തള്ളിക്കയറാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിക്കുകയായിരുന്നു.

തുടർന്ന് കോളേജിനകത്തു മുദ്രാവാക്യമുയർത്തി എസ്എഫ്‌ഐ പ്രവർത്തകരുമെത്തി. ഇരുപക്ഷത്തും വിദ്യാർത്ഥികൾ നടത്തിയ വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

അതിനിടെ, മനുഷ്യച്ചങ്ങല പൊളിക്കാൻ കെഎസ്‌യു ശ്രമിച്ചെന്ന് മഹിള കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യമുന്നയിച്ച് കെപിസിസി നേതൃത്വത്തിന് പരാതി നൽകുമെന്നും മഹിള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP