Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ കെഎസ് യു-എസ്എഫ്‌ഐ സംഘർഷം; ആറുപേർക്ക് പരിക്കേറ്റു; തർക്കം കാമ്പസിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലി

തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ കെഎസ് യു-എസ്എഫ്‌ഐ സംഘർഷം; ആറുപേർക്ക് പരിക്കേറ്റു; തർക്കം കാമ്പസിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ സംഘർഷം. കെഎസ്‌യു- എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് എംഎസ്എഫ് പ്രവർത്തകർക്കും മൂന്ന് കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റു. എസ്എഫ്‌ഐ പ്രവർത്തകർ തങ്ങളെ മർദ്ദിച്ചതായി കെഎസ്‌യു പ്രവർത്തകർ പരാതിപ്പെട്ടു. ഇതിനിടെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

സംഘർഷത്തിൽ പരിക്കേറ്റവർ നിലവിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. കോളേജിലെ കൊടിതോരണങ്ങൾ കേട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവർ ക്യാമ്പസിൽ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവർത്തകരും പരാതിപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP