Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളജിലെ വടംവലി മത്സരത്തെ തുടർന്ന് എസ്എഫ്‌ഐ-കെഎസ്‌യു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രമിച്ചു; കോതമംഗലം എംഎ കോളജിലെ കായികാധ്യാപകൻ ഹാരി ബെന്നിയെ ആക്രമിച്ചത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ

കോളജിലെ വടംവലി മത്സരത്തെ തുടർന്ന് എസ്എഫ്‌ഐ-കെഎസ്‌യു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രമിച്ചു; കോതമംഗലം എംഎ കോളജിലെ കായികാധ്യാപകൻ ഹാരി ബെന്നിയെ ആക്രമിച്ചത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എംഎ കോളജിലെ കായികാധ്യാപകനായ ഹാരി ബെന്നിയെ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമിച്ചതായി വെളിപ്പെടുത്തൽ. തലയ്ക്കടിയേറ്റ ഹാരിസ് കോതമംഗലം എം ബി എം. എം ആശുപത്രിയിലെ ന്യൂറോ ഐ സി യുവിൽ ചികത്സയിലാണന്നും പൊലീസ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും ജീവനക്കാരുടെ പ്രതിനിധി ഡോ.എസ് ശെൽവൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലെ അദ്ധ്യാപകരും അനധ്യാപകരും ഉൾപ്പെടെ കോളേജിലെ മുഴുവൻ ജീവനക്കാരും വായ് മൂടി കെട്ടി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.

അദ്ധ്യാപകനെ മർദ്ദിച്ച് മങ്ങിയ സംഘം കോളേജ് യൂണിയൻ ചെയർമാനെയും സംഘം ചേർന്ന് മർദ്ദിച്ചതായി കെ എസ് യു പ്രവർത്തകർ വ്യക്തമാക്കി. ആയുധങ്ങളുമായി എത്തിയാണ് സംഘം മർദ്ദിച്ചതെന്നാണ് പരിക്കറ്റ് ആശുപത്രിയിൽ ചികത്സയിലൂള്ള വിദ്യാർത്ഥി
കൾ വ്യക്തമാക്കുന്നത്. രണ്ടുദിവസം മുമ്പ് കോളേജിൽ നടന്ന വടംവലി മത്സരവും ആയി ബന്ധപ്പെട്ട എസ്എഫ്‌ഐ- കെഎസ്‌യു ഏറ്റുമുട്ടൽ നടന്നിരുന്നു. ഇത് തടയാൻ ശ്രമിച്ചതിന്റെ പേരിലാണ് ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതെന്നാണ് കായിക അദ്ധ്യാപകന്റെ ആരോപണം.

പരിക്കേറ്റ അദ്ധ്യാപകനും, വിദ്യാർത്ഥികളും ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എൽ സൻ സജീവ്, അരുൺ കുമാർ, ജിയോ പയസ് എന്നീ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP